പൊട്ടനെ ചട്ടൻ ചതിച്ചാൽ, ചട്ടനെ ദൈവം ചതിക്കും- ഒളിയമ്പുമായി യു. പ്രതിഭ എം.എൽ.എ

ആലപ്പുഴ സിപിഎമ്മിൽ വിഭാഗീയത പുകയുന്നതിനിടയിലാണ് പ്രതിഭയുടെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം.

Update: 2021-04-20 16:28 GMT
Editor : Nidhin | By : Web Desk

പൊട്ടനെ ചട്ടൻ ചതിച്ചാൽ, ചട്ടനെ ദൈവം ചതിക്കുമെന്ന് ഫേസ്ബുക്കിൽ കുറിച്ച് യു. പ്രതിഭ എം.എൽ.എ. ആലപ്പുഴ സിപിഎമ്മിൽ വിഭാഗീയത പുകയുന്നതിനിടയിലാണ് പ്രതിഭയുടെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. പോസ്റ്റ് വിവാദമായതോടെ എം.എല്‍.എ പോസ്റ്റ് പിന്‍വലിച്ചു.

ഒരു വിശദീകരണവും നൽകാതെ പൊട്ടനെ ചട്ടൻ ചതിച്ചാൽ, ചട്ടനെ ദൈവം ചതിക്കുമെന്ന് മാത്രമാണ് കായംകുളം എം.എൽ.എ കുറിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആലപ്പുഴ ജില്ലയിലെ സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തുവന്നിരുന്നു.

മന്ത്രി ജി. സുധാകരനെ പിന്തുണക്കുന്നവരുടെ കൂടെയാണ് പ്രതിഭ എന്നുള്ളത് കൊണ്ട് തെരഞ്ഞെടുപ്പിൽ പ്രതിഭയ്ക്ക് എതിരേ സുധാകര വിരുദ്ധ പക്ഷം പ്രവർത്തിച്ചു എന്ന രീതിയിൽ മണ്ഡലത്തിനുള്ളിൽ വിമർശനം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമാണ് ആരിഫ് പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിനെതിരെ നടത്തിയ തരംതാഴ്ന്ന പ്രസ്താവന യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പാർട്ടിയുടെ താഴെതട്ടിലുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും വിലയിരുത്തൽ.

Advertising
Advertising

നേരത്തെ എതിർ സ്ഥാനാർഥിയായ കോൺഗ്രസിലെ അരിത ബാബുവിനെ മാത്രമാണ് മാധ്യമ പരിഗണന കിട്ടുന്നത് എന്ന രീതിയിൽ ആരോപണവുമായി പ്രതിഭ രംഗത്ത് വന്നിരുന്നു. 



 


Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News