പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിക്കും

ശേഷം ഒന്നേ മുക്കാലോടെ അന്തരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും

Update: 2025-01-28 02:09 GMT
Editor : Jaisy Thomas | By : Web Desk

വയനാട്: വയനാട് എംപി പ്രിയങ്ക ഗാന്ധി ഇന്നു മണ്ഡലത്തിലെത്തും. പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിക്കും. ശേഷം ഒന്നേ മുക്കാലോടെ അന്തരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും.

കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടർന്ന് വി.ഡി. സതീശൻ നയിക്കുന്ന മലയോര ജാഥയിൽ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കുന്നുണ്ട്. ശേഷം ഡൽഹിക്ക് മടങ്ങും.

അതേസമയം മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ആളെ കൊന്ന കടുവ ചത്തെങ്കിലും വനംവകുപ്പ് തെരച്ചിൽ നടപടികൾ തുടരും. പ്രദേശത്ത് വേറെ കടുവകൾ ഇല്ല എന്ന് ഉറപ്പിക്കാനും ജനങ്ങളുടെ ആശങ്ക അകറ്റാനും ലക്ഷ്യമിട്ടാണ് തെരച്ചിൽ. ഇന്നുമുതൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിലും പ്രദേശത്ത് വനംവകുപ്പിന്‍റെ തെരച്ചിൽ നടക്കും. 

Advertising
Advertising

അതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമരയാത്ര ഇന്ന് വയനാട്ടില്‍ ആരംഭിക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര ജനതയെ രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരായ യാത്ര. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് രാവിലെ 9 മണിയോടെ പ്രതിപക്ഷ നേതാവ് സന്ദർശിക്കും. പത്ത് മണിക്ക് മാനന്തവാടിയിലും രണ്ടു മണിയോടെ മീനങ്ങാടിയിലും മൂന്നുമണിക്ക് മേപ്പാടിയിലും ആണ് പരിപാടികൾ.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News