അനധികൃത സ്വത്ത് സമ്പാദനം; സജി ചെറിയാനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

കെ- റെയിൽ വിവാദത്തിനിടെ അഞ്ചുകോടിയുടെ സ്വത്തുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ആരോപണം

Update: 2022-03-26 10:17 GMT

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. കെ- റെയിൽ വിവാദത്തിനിടെ അഞ്ചുകോടിയുടെ സ്വത്തുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിജിലൻസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 32 ലക്ഷം രൂപയാണ് മന്ത്രിയുടെ ആസ്തിയായി കാണിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് മന്ത്രി തന്നെ പറഞ്ഞു. ഇത്ര ചുരുങ്ങിയ കാലയളവിൽ ഇതെങ്ങനെ സാധിച്ചെന്നാണ് യൂത്ത് കോൺഗ്രസ് ചോദിക്കുന്നത്.

Advertising
Advertising

മന്ത്രി സജി ചെറിയാന്റെ വസതി സംരക്ഷിക്കാൻ കെ. റെയിലിന്റെ മാപ്പിൽ മാറ്റം വരുത്തി​യെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണത്തിന് മറുപടി പറയവേയാണ് മന്ത്രി സ്വത്തുവിവരം വെളിപ്പെടുത്തിയത്. "തിരുവഞ്ചൂര്‍ ഇത്ര വിലകുറഞ്ഞ ആരോപണം ഉന്നയിക്കരുത്. വീടടക്കം 5 കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. എന്റെ മരണശേഷം അതു കരുണ പെയിൻ ആൻ‍ഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്കു നൽകുമെന്നു നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്" എന്നായിരുന്നു മന്ത്രിയുടെ മറുപടി. 

തിരുവഞ്ചൂരിന്‌ സാധിക്കുമെങ്കിൽ എന്റെ വീട്ടിലൂടെ അലൈൻമെന്റ്‌ കൊണ്ടുവരാംമെന്നും വീട്‌ സിൽവർലൈനിന്‌ വിട്ടുനൽകിയാൽ ലഭിക്കുന്ന പണം തിരുവഞ്ചൂരിന്‌ നൽകാം. അദ്ദേഹവും കോൺഗ്രസ്‌ നേതാക്കളും ചേർന്ന്‌ കരുണയ്‌ക്ക്‌ കൈമാറിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News