ഉറങ്ങിക്കിടന്ന വിദ്യാർഥിയെ ഹോസ്റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടി; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം

ഇന്ന് പുലർച്ചെ ഡ്യൂട്ടിക്ക് പോകാൻ ആവശ്യപ്പെട്ടായിരുന്നു വാർഡന്റെ അതിക്രമം

Update: 2022-03-18 09:18 GMT

കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥിയെ ഹോസ്റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടിയെന്നാരോപിച്ച് പ്രതിഷേധം. ഹോസ്റ്റൽ ചീഫ് വാർഡൻ ഡോ. സന്തോഷ് കുര്യാക്കോസ് സൗദിയിൽ നിന്നെത്തിയ വിദ്യാർഥി ഉറങ്ങിക്കിടക്കവേ ബൂട്ടിട്ട് ചവിട്ടിയെന്നാണ് ആരോപണം. ഇന്ന് പുലർച്ചെ ഡ്യൂട്ടിക്ക് പോകാൻ ആവശ്യപ്പെട്ടായിരുന്നു വാർഡന്റെ അതിക്രമം.

സംഭവത്തിൽ സന്തോഷ് കുര്യാക്കോസിനെ വാർഡൻ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. പ്രിൻസിപ്പിലിനും വകുപ്പ് മേധാവികൾക്കും വിദ്യാർഥികൾ പരാതി നൽകിയിരിക്കുകയാണ്. നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ കൂടുതൽ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് കോളേജ് സ്റ്റുഡൻറ്‌സ് യൂണിയൻ അറിയിച്ചിട്ടുണ്ട്.

Advertising
Advertising


Full View

Protest against a hostel warden who allegedly kicked a student of Kozhikode Medical College

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Similar News