'ബ്ലഡി ക്രിമിനൽസുകൾ ഒരുപാടുള്ള സ്ഥലമാണ്, സൂക്ഷിക്കുക': മലപ്പുറത്ത് ഗവർണർക്കെതിരെ പ്രതിഷേധം

പൊന്നാനിയിൽ എസ്എഫ്ഐ പ്രവർത്തകർ പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചു

Update: 2024-01-10 04:43 GMT
Editor : banuisahak | By : Web Desk

മലപ്പുറം: മുൻ എം. എൽ. എയും കോൺഗ്രസ് നേതാവുമായ പി.ടി മോഹന കൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന ഗവർണർക്കെതിരെ പ്രതിഷേധം. പൊന്നാനിയിൽ എസ്എഫ്ഐ പ്രവർത്തകർ പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചു. ആരിഫ് മുഹമ്മദ് ഖാനെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിന് എതിരെ കോൺഗ്രസിലും വലിയ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. 

'മിസ്റ്റർ ചാൻസലർ യു ആർ നോട് വെൽക്കം ഹിയർ 'എന്ന് എഴുതിയ ബാനർ പൊന്നാനി എരമംഗലത്ത് എസ്എഫ്ഐ സ്ഥാപിച്ചു. ഇന്ന് 11 മണിക്കാണ് ഗവർണർ പൊന്നാനിയിൽ എത്തുന്നത്. മോഹനകൃഷ്ണൻ അനുസ്മരണത്തിൽ ഗവർണറെ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ശാഖാ പ്രമുഖ് ആക്കേണ്ട ഒരാളെ കോൺഗ്രസിന്റെ പ്രചാരണത്തിന് വേദിയാകേണ്ട ഒരിടത്ത് പ്രതിഷ്ഠിക്കരുതെന്നായിരുന്നു പോസ്റ്റ്. പിന്നാലെ വിഷയത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പരസ്യപ്രതികരണം വിലക്കി. 

Advertising
Advertising

മലപ്പുറത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നല്കുകയും ചെയ്തിരുന്നു.ഗവര്‍ണറെ ക്ഷണിച്ചത് വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് യുഡിഎഫും. അനുസ്മരണ ചടങ്ങ് രാഷ്ട്രീയ പരിപാടിയല്ല. ട്രസ്റ്റ് നടത്തുന്ന പരിപാടിയിലേക്കാണ് ഗവർണറെ ക്ഷണിച്ചതെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹൻ പറഞ്ഞു.

അതേസമയം, രമേശ് ചെന്നിത്തലയും വിഎം സുധീരനും അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ഗവർണറാണ് പരിപാടി ഉദ്‌ഘാടനം ചെയ്യുക. പ്രതിഷേധം കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.  

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News