മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരില്‍ വീണ്ടും കരിങ്കൊടി പ്രതിഷേധം

മുഖ്യമന്ത്രി വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്

Update: 2023-02-21 05:13 GMT

udf protest

Advertising

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ വീണ്ടും കരിങ്കൊടി പ്രതിഷേധം. കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. അഞ്ചരക്കണ്ടിയിൽ വെച്ചായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. 

കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച മൂന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂര്‍ കാസർകോഡ് ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായെത്തിയ മുഖ്യമന്ത്രിക്ക് നേരെ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News