സ്പീക്കർക്കെതിരായ പ്രതിഷേധം; പ്രതിപക്ഷത്തിനെതിരെ നടപടി ആവശ്യമില്ലെന്ന് സർക്കാർ

ഉടൻ നടപടി ആവശ്യപ്പെടുന്നത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തിയാണ് സർക്കാർ തീരുമാനം

Update: 2024-10-07 08:23 GMT

തിരുവനന്തപുരം: ഇന്ന് ചേർന്ന് നിയമസഭാ സമ്മേളനത്തിലെ സ്പീക്കർക്കെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷത്തിനെതിരെ നടപടി ആവശ്യമില്ലെന്ന് സർക്കാർ. പ്രതിപക്ഷത്തിനെതിരെ ഉടൻ നടപടി ആവശ്യപ്പെടുന്നത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തിയാണ് സർക്കാർ തീരുമാനം. എന്നാൽ ഈ രീതിയിലുള്ള പ്രതിഷേധം തുടർന്നാൽ നിലപാട് ശക്തമാക്കുമെന്നാണ് നിലപാട്.

അതേസമയം സ്പീക്കറുടെ ഡയസിൽ കയറിയുള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ നടപടി വേണമെന്ന് നിയമസഭാ കക്ഷി യോഗത്തിൽ ആവശ്യമുയർന്നു. എന്നാൽ ഇതിൽ സ്പീക്കറുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ് സാധ്യത. മുഖം മറച്ചുള്ള പ്രതിഷേധം അനുവദിക്കാൻ ആകില്ലെന്ന അഭിപ്രായവും യോ​ഗത്തിൽ ഉയർന്നു വന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News