ലൈംഗിക അതിക്രമക്കേസ്; അഭിഭാഷകൻ ഷാനവാസ് ഖാന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി വനിത അവകാശ കൂട്ടായ്മ

മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി കൊല്ലം ജില്ലാ കോടതിയെ സമീപിച്ചു

Update: 2024-06-27 01:29 GMT

കൊല്ലം: കൊല്ലത്ത് ലൈംഗിക അതിക്രമ കേസിൽ പ്രതിയായ അഭിഭാഷകൻ ഷാനവാസ് ഖാന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് തുടർ സമരങ്ങൾ ആലോചിച്ച് വനിത അവകാശ കൂട്ടായ്മ. മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി കൊല്ലം ജില്ലാ കോടതിയെ സമീപിച്ചു. ഷാനവാസ് ഖാനെ കഴിഞ്ഞദിവസം കൊല്ലം ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തിരുന്നു.

യുവ അഭിഭാഷകയുടെ പരാതിയിൽ കൊല്ലം വെസ്റ്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് 5 ദിവസം പിന്നിടുമ്പോഴാണ് പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഷാനവാസ്ഖാനെ പിടികൂടാതെ മുൻകൂർ ജാമ്യം തേടാൻ പൊലീസ് അവസരം ഒരുക്കുന്നു എന്ന പരാതി അഭിഭാഷക ഉന്നയിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം ഉൾപ്പെടെ ചുമത്തിയ കേസിൽ ആണ് മുതിർന്ന അഭിഭാഷകനും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ ഖാന്‍റെ അറസ്റ്റ് വൈകിപ്പിക്കുന്നത്.

പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവ അഭിഭാഷക ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നതായും പരാതിയുണ്ട്. മുൻകൂർ ജാമ്യ ഹരജി ഫയൽ ചെയ്തതിനാൽ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് പൊലീസ്. അതേസമയം തുടർ സമരങ്ങൾ നടത്താനുള്ള നീക്കത്തിലാണ് വനിത അവകാശ കൂട്ടായ്മ.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News