ഐഷ സുൽത്താനക്കെതിരായ കേസ്; ലക്ഷദ്വീപ് ബിജെപിയില്‍ നിന്ന് കൂടുതൽപേർ രാജിക്കൊരുങ്ങുന്നു

സംസ്ഥാന പ്രസിഡന്‍റ് പാര്‍ട്ടിയോട് ആലോചിക്കാതെയാണ് കേസ് കൊടുത്തതെന്ന രൂക്ഷ വിമര്‍ശനമാണ് ചെത്ലാത്ത് ദ്വീപിലെ മുന്‍ വൈസ് പ്രസിഡന്‍റ് കൂടിയിരുന്ന അബ്ദുല്‍ ഹമീദ് ഉന്നയിച്ചത്

Update: 2021-06-11 12:16 GMT
Editor : Roshin | By : Web Desk

ഐഷ സുൽത്താനക്കെതിരായ കേസിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ നിന്ന് കൂടുതൽപേർ രാജിക്കൊരുങ്ങുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ സംസ്ഥാന പ്രസിഡന്‍റും ഉള്‍പ്പെടെ ചെത്ത്ലാത്ത് ദ്വീപിലെ പതിനഞ്ചോളം ബിജെപി നേതാക്കളാണ് രാജിക്കൊരുങ്ങുന്നത്.

സംസ്ഥാന പ്രസിഡന്‍റ് പാര്‍ട്ടിയോട് ആലോചിക്കാതെയാണ് കേസ് കൊടുത്തതെന്ന രൂക്ഷ വിമര്‍ശനമാണ് ചെത്ലാത്ത് ദ്വീപിലെ മുന്‍ വൈസ് പ്രസിഡന്‍റ് കൂടിയിരുന്ന അബ്ദുല്‍ ഹമീദ് ഉന്നയിച്ചത്. ലക്ഷദ്വീപിന് വേണ്ടി ശബ്ദിക്കുന്ന ഒരു പെണ്‍കുട്ടിയെ ഒറ്റുകൊടുക്കുന്ന ഒരു പ്രവര്‍ത്തിയാണ് ഇതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു.

ചെത്ലാത്ത് ദ്വീപിലെ ബിജെപി മുന്‍ പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ്, നിലവിലെ വൈസ് പ്രസിഡന്‍റ് ഉമ്മുകുല്‍സു, ഖാദി ബോര്‍ഡ് അംഗം കൂടിയായ സൈഫുല്ല ഹാജി തുടങ്ങി നിരവധി പേരാണ് രാജിക്കൊരുങ്ങി നില്‍ക്കുന്നത്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News