രാത്രി പത്തുമണിക്ക് ഹോസ്റ്റൽ അടയ്ക്കുന്നതിനെതിരെ ആലപ്പുഴയിൽ വിദ്യാർഥിനികളുടെ സമരം

കോഴിക്കോട് മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിന് പുറത്തും വിദ്യാർഥികളുടെ പ്രതിഷേധമുണ്ടായിരുന്നു

Update: 2022-11-18 01:36 GMT
Editor : Dibin Gopan | By : Web Desk
Advertising

ആലപ്പുഴ: കോഴിക്കോടിന് പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളജിലെ ഹോസ്റ്റലിലും വിദ്യാർഥിനികളുടെ രാത്രി സമരം. രാത്രി പത്തുമണിക്ക് ഹോസ്റ്റൽ അടയ്ക്കുന്നതിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. കർഫ്യൂ സമയം നീട്ടണം എന്നതാണ് പ്രധാന ആവശ്യം. അൽപ്പസമയം പോലും വൈകി എത്തുന്നവരെ മണിക്കൂറുകളോളം പുറത്ത് നിർത്തുന്നതായി വിദ്യാർഥിനികൾ ആരോപിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിന് പുറത്തും വിദ്യാർഥികളുടെ പ്രതിഷേധമുണ്ടായിരുന്നു. ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് എംബിബിഎസ് വിദ്യാർഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഹോസ്റ്റൽ രാത്രി പത്ത് മണിക്ക് അടക്കുന്നതിനെതിരെയായിരുന്നു സമരം.

പത്ത് മണിക്ക് തന്നെ ഹോസ്റ്റലിൽ കയറണമെന്നായിരുന്നു വിദ്യാർഥികൾക്ക് നേരത്തെ തന്നെ നൽകിയിരുന്ന നിർദ്ദേശം. പത്ത് മണിയോടെ തന്നെ ഹോസ്റ്റൽ അടക്കുകയും ചെയ്തു. ഇതോടെ പ്രാക്ടിക്കൽ ക്ലാസ് അടക്കം കഴിഞ്ഞുവന്ന വിദ്യാർഥികൾക്ക് പുറത്തുനിൽക്കേണ്ടി വന്നു. ഇതോടെയാണ് ഹോസ്റ്റലിന് അകത്തുണ്ടായിരുന്ന വിദ്യാർഥികളടക്കം സംഘടിച്ച് പ്രതിഷേധം നടത്തിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News