ബഫർസോൺ; തിരുവനന്തപുരത്തും കോഴിക്കോടും മലയോര മേഖലകളിൽ ശക്തമായ പ്രതിഷേധം

അമ്പൂരിയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ബഫർസോൺ മാപ്പ് കത്തിച്ച് പ്രതിഷേധിച്ചു

Update: 2022-12-20 13:13 GMT

തിരുവനന്തപുരം; ബഫർ സോണിനെതിരെ തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും മലയോര മേഖലകളിൽ ശക്തമായ പ്രതിഷേധം. തിരുവനന്തപുരം അമ്പൂരിയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ബഫർസോൺ മാപ്പ് കത്തിച്ച് പ്രതിഷേധിച്ചു.

അമ്പൂരിയിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പൂർണമായും ജനവാസമേഖലയെ ബഫർ സോണിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഏകദേശ മൂവായിരത്തോളം കുടുംബങ്ങളാണ് ബഫർ സോൺ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്. മാനുവൽ സർവേ നടത്താതെ വീടുകളും വാണിജ്യസ്ഥാപനങ്ങളും നിജപ്പെടുത്താൻ ആവില്ലെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. എന്നാൽ ഓരോ പ്രദേശത്തും എത്ര വീടുകളും വാണിജ്യസ്ഥാപനങ്ങളുമുണ്ടെന്ന് കാട്ടുന്ന പഞ്ചായത്ത്‌ലിസ്റ്റ് സർക്കാർ പരിഗണിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

Advertising
Advertising
Full View

ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കോഴിക്കോട് കൂരാച്ചുണ്ടിൽ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. കെ റെയിൽ പോലെ ബഫർസോണും പൂട്ടിക്കെട്ടിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല പറഞ്ഞു.

 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News