പുനർജനി പദ്ധതി: സതീശനെതിരായ പ്രചാരണം മറികടക്കാൻ യു.ഡി.എഫ്‌

പറവൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയാണ് പങ്കെടുത്തത്

Update: 2023-07-12 01:14 GMT
വി.ഡി സതീശന്‍-കെ.എം ഷാജി

പറവൂര്‍: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനതിരെ എൽ.ഡി.എഫ് നടത്തുന്ന പ്രചാരണം മറികടക്കാൻ യു.ഡി.എഫ് രംഗത്ത്. പറവൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയാണ് പങ്കെടുത്തത്. സതീശനെതിരെ ആസൂത്രിത ഭരണകൂട വേട്ടയാണ് നടക്കുന്നതെന്ന് കെ.എം ഷാജി പറഞ്ഞു.

പ്രളയ പുനരധിവാസത്തിനായുള്ള പുനർജനി പദ്ധതിക്കായി പണം പിരിച്ച് വഞ്ചന നടത്തിയെന്ന് ആരോപിച്ച് സി.പി.എമ്മും ഡി.വൈ.എഫ്ഐയും വ്യാപക പ്രചാരണമാണ് നടത്തുന്നത്. വി.ഡി സതീശൻ്റെ മണ്ഡലമായ പറവൂരിൽ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചാണ് ഡി.വൈ.എഫ്.ഐ നിരന്തരം സമരം നടത്തുന്നത്. ഇതിനെ നേരിടാൻ കോൺഗ്രസ് പൊതുയോഗങ്ങൾ നടത്തിയതിന് പിറകെയാണ് യു.ഡി.എഫും രംഗത്തുവന്നത്.

യു.ഡി.എഫിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തിൽ പങ്കെടുത്ത കെ.എം ഷാജി ഭരണകൂട വേട്ടയാണ് സതീശനെതിരെ നടക്കുന്നതെന്ന് ആരോപിച്ചു. ഏക സിവിൽ കോഡ് സെമിനാറിലേക്കുള്ള ക്ഷണം ലീഗ് തള്ളിയത് സിപിഎമ്മിന് ആത്മാർത്ഥത ഇല്ലാത്തതുകൊണ്ടാണെന്നും കെ.എം ഷാജി പറഞ്ഞു. സതീഷനെതിരായ ആരോപണങ്ങൾ ചെറുക്കാനുള്ള രാഷ്ട്രീയ വിശദീകരണം യോഗങ്ങൾ മണ്ഡലം കമ്മിറ്റികളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News