ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് യുവാവ് തൊഴിലുടമയായ സ്ത്രീയെ തീകൊളുത്തി; ഇരുവരും മരിച്ചു

യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും പൊള്ളലേറ്റതായി പൊലീസ് പറഞ്ഞു

Update: 2022-04-27 07:40 GMT

പൂനെ: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ തുടര്‍ന്ന് യുവാവ് തൊഴിലുടമയായ സ്ത്രീയെ തീ കൊളുത്തി കൊലപ്പെടുത്തി. തീ കൊളുത്തിയ യുവാവും മരിച്ചു. പൂനെ സോമനാഥ് നഗറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും പൊള്ളലേറ്റതായി പൊലീസ് പറഞ്ഞു.

പ്രതിയായ മിലിന്ദ് നാഥ്‌സാഗർ ബാലാ ജനിംഗിന്‍റെ തയ്യൽക്കടയിൽ ജോലി ചെയ്യുകയായിരുന്നു. എട്ടു ദിവസം മുന്‍പ് മിലിന്ദിനെ ബാല കടയില്‍ നിന്നും പറഞ്ഞുവിട്ടിരുന്നു. ഇതിൽ രോഷാകുലനായ മിലിന്ദ് രാത്രി 11 മണിയോടെ കടയിലെത്തി പെട്രോൾ ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ചന്ദന്‍ നഗര്‍ ഇന്‍സ്പെക്ടര്‍ സുനില്‍ ജാദവ് പറഞ്ഞു. മിലിന്ദ് ചൊവ്വാഴ്ചയാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ ജാനിംഗ്(32) ആശുപത്രിയിലും വച്ച് മരിച്ചു. സംഭവത്തില്‍ ഇടപെടാന്‍ ശ്രമിച്ച മൊബൈല്‍ ജീവനക്കാരനായ ആള്‍ക്ക് 35 ശതമാനം പൊള്ളലേറ്റു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News