തൃശൂരിലെ ഗതാഗത തടസം നീക്കി; ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു

തിരുവനന്തപുരത്തേക്കുള്ള മലബാർ എക്സ്പ്രസ് പാളത്തിലൂടെ കടത്തിവിട്ടു

Update: 2022-02-12 06:31 GMT

തൃശൂർ പുതുക്കാട് പാളം തെറ്റിയ ട്രെയിൻ എഞ്ചിനും ബോഗികളും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. തിരുവനന്തപുരത്തേക്കുള്ള മലബാർ എക്സ്പ്രസ് പാളത്തിലൂടെ  കടത്തിവിട്ടു. ഇന്നലെ വൈകീട്ടാണ് തൃശൂർ പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയത്.

ഗുഡ്സ് ട്രെയിനിന്റെ എൻജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ഇതിനെത്തുടര്‍ന്ന് തൃശൂർ - എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. തൃശൂർ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള ട്രാക്കിലാണ് തടസമുണ്ടായത്. ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറക്കാൻ പോയ ട്രെയിനാണ് പാളം തെറ്റിയത്. എറണാകുളത്ത് നിന്ന് ക്രെയിൻ കൊണ്ട് വന്നാണ് ബോഗികൾ  മാറ്റിയത്. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News