പി.വി അൻവർ ജയിൽ മോചിതനായി

ജയിലിലടക്കപ്പെട്ടപ്പോൾ യുഡിഎഫ് നേതാക്കൾ നൽകിയ പിന്തുണ വലിയ ആശ്വാസമായെന്ന് അൻവർ പറഞ്ഞു.

Update: 2025-01-06 15:13 GMT

നിലമ്പൂർ: ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പി.വി അൻവർ എംഎൽഎ ജയിൽ മോചിതനായി. നിരവധി ഡിഎംകെ പ്രവർത്തകർ അൻവറിനെ സ്വീകരിക്കാൻ ജയിലിലെത്തിയിരുന്നു. ജയിലിലടക്കപ്പെട്ടപ്പോൾ യുഡിഎഫ് നേതാക്കൾ നൽകിയ പിന്തുണ വലിയ ആശ്വാസമായെന്ന് അൻവർ പറഞ്ഞു. താൻ 100 ദിവസം കിടക്കാൻ തയ്യാറായാണ് വന്നത്. ജുഡീഷ്യറിയിൽനിന്ന് നീതി കിട്ടുമെന്നാണ് കണക്ക് കൂട്ടിയിരുന്നത്. അത് കിട്ടിയെന്നും അൻവർ പ്രതികരിച്ചു.

പിണറായി സർക്കാർ സ്വയം കുഴിതോണ്ടുകയാണ്. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്ത് നിന്ന് അകറ്റി. വനഭേദഗതി ബിൽ കൊണ്ടുവന്ന് ക്രൈസ്തവ സമൂഹത്തെ അകറ്റി. ആന ചവിട്ടിക്കൊല്ലുമ്പോൾ കേന്ദ്രമാണ് ഉത്തരവാദിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ വന നിയമമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നതെന്നും അൻവർ പറഞ്ഞു.

യുഡിഎഫ് നേതാക്കളുടെ പിന്തുണയെ അൻവർ സ്വാഗതം ചെയ്തു. യുഡിഎഫിലേക്ക് പോകുമോ എന്ന് ഇപ്പോൾ പറയാനാവില്ല. ഒറ്റയാൾ പോരാട്ടമാണ് ഇതുവരെ നടത്തിയത്. ഇനി യുഡിഎഫുമായി കൈകോർത്ത് സർക്കാരിനെതിരെ പോരാടും. സ്പീക്കറുടെ മേശ തൂക്കിയെറിഞ്ഞവരാണ് തനിക്കെതിരെ വരുന്നതെന്നും അൻവർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News