പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തില്‍ ചോദ്യം; ചോദ്യോത്തരവേള ബഹിഷ്ക്കരിച്ചു

ദുരന്തം നേരിടുന്നതിൽ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന കെ.ഡി പ്രസേനന്‍റെ ചോദ്യത്തിൽ കടന്നുകൂടിയതാണ് ക്രമപ്രശ്നമായി ഉന്നയിച്ചത്

Update: 2021-06-07 04:37 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചോദ്യോത്തരവേളയിൽ ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം. ദുരന്തം നേരിടുന്നതിൽ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന കെ.ഡി പ്രസേനന്‍റെ ചോദ്യത്തിൽ കടന്നുകൂടിയതാണ് ക്രമപ്രശ്നമായി ഉന്നയിച്ചത്. പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിലാണ് ഈ ചോദ്യമെന്ന് വി.ഡി സതീശൻ പറഞ്ഞു.റൂൾ 42 പ്രകാരം എഴുതി തന്ന ആൾ ആവശ്യപ്പെടാതെ ഇത് സാധിക്കില്ലെന്നും ചോദ്യം നീക്കം ചെയ്യാൻ കഴിയില്ലെന്നും സ്പീക്കർ അറിയിച്ചു. ചോദ്യം നീക്കം ചെയ്യാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

ക്രമപ്രശ്നമായി ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറായില്ല. ചോദ്യകർത്താവിന്‍റെ അഭിപ്രായമാണതെന്നും താൻ അതിൽ ഇടപെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ- കൺസ്യൂമർഫെഡ് വകുപ്പ് മന്ത്രി മറുപടി പറയേണ്ട ചോദ്യത്തിന് ഭഷ്യ വകുപ്പ് മന്ത്രി മറുപടി പറഞ്ഞത് റൂൾസ് ഓഫ് പ്രോസീജിയര്‍ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News