വിൽപ്പത്രത്തിലെ ഒപ്പ് ബാലകൃഷ്ണ പിള്ളയുടേത് തന്നെ; സഹോദരിയുമായുള്ള സ്വത്തുതർക്കത്തിൽ മന്ത്രി ഗണേഷ് കുമാറിന് ആശ്വാസം

അച്ഛന്റെ സ്വത്ത് തട്ടിയെടുക്കാൻ ഗണേഷ് കുമാർ ശ്രമിച്ചെന്ന് ആരോപിച്ചാണ് സഹോദരി ഉഷാ മോഹൻദാസ് പരാതി നൽകിയിരുന്നത്

Update: 2025-01-18 06:42 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: സഹോദരിയുമായുള്ള സ്വത്തുതർക്കത്തിൽ മന്ത്രി കെ.ബി ഗണേഷ് കുമാറിന് ആശ്വാസം. വിൽപ്പത്രത്തിലെ ഒപ്പ് ഗണേഷിന്റെ പിതാവും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണ പിള്ളയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. അച്ഛന്റെ സ്വത്ത് തട്ടിയെടുക്കാൻ ഗണേഷ് കുമാർ ശ്രമിച്ചെന്ന് ആരോപിച്ചാണ് സഹോദരി ഉഷാ മോഹൻദാസ് പരാതി നൽകിയിരുന്നത്.

കൊട്ടാരക്കര മുൻസിഫ് കോടതി വിൽപ്പത്രത്തിലെ ഒപ്പുകൾ പരിശോധനയ്ക്കായി സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് പരിശോധനാ ഫലം ലബോറട്ടറി കോടതിയിൽ സമർപ്പിച്ചത്. ബാലകൃഷ്ണ പിള്ള നേരത്തെ നടത്തിയ ബാങ്കിടപാടുകളിലും സംസ്ഥാന മുന്നാക്ക ക്ഷേമ കോർപറേഷൻ ചെയർമാനായിരിക്കെയുള്ള രേഖകളിലുമുള്ള ഒപ്പുകൾ ഫോറൻസിക് സംഘം പരിശോധിച്ചിരുന്നു. തെരഞ്ഞെടുപ്പ് നാമനിർദേശപത്രികകളിലെ ഒപ്പുകളും ഒത്തുനോക്കി. സൂക്ഷ്മമായ പരിശോധനയിലാണ് വിൽപ്പത്രത്തിലെ ഒപ്പും അദ്ദേഹത്തിന്റേതു തന്നെയെന്നു വ്യക്തമായത്.

Summary: Forensic examination confirms that the signature on the will is that of R. Balakrishna Pillai, as Minister KB Ganesh Kumar relieved in property dispute with his sister

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News