കോൺഗ്രസിന്‍റെ പോഷക സംഘടന തന്നെയാണ് ഐ.എൻ.ടി.യു.സിയെന്ന് ആർ. ചന്ദ്രശേഖരൻ

കോൺഗ്രസുമായി ഇഴുകിച്ചേർന്ന പ്രസ്ഥാനമാണ് ഐ.എൻ.ടി.യു.സിയെന്നും ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Update: 2022-04-04 07:53 GMT
Click the Play button to listen to article

തിരുവനന്തപുരം: കോൺഗ്രസിന്‍റെ പോഷക സംഘടന തന്നെയാണ് ഐ.എൻ.ടി.യു.സിയെന്ന് സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ. കോൺഗ്രസുമായി ഇഴുകിച്ചേർന്ന പ്രസ്ഥാനമാണ് ഐ.എൻ.ടി.യു.സിയെന്നും ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഐ.എന്‍.ടി.യു.സിയുടെ ചരിത്രം വേണമെങ്കിൽ തുറന്ന് പരിശോധിക്കാം. കോൺഗ്രസുമായി ഇഴുകിച്ചേർന്ന് രൂപം കൊടുത്ത പ്രസ്ഥാനമാണ് ഐ.എന്‍.ടി.യു.സി. കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും രണ്ടല്ല. രാജ്യത്തെ ഒന്നാം നമ്പർ ശത്രു ബി.ജെ.പിയാണ്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലുടെ കടന്ന് വന്നയാളാണ് താനെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം തിരുവനന്തപുരത്ത് നടക്കും. പ്ലാറ്റിനം ജൂബിലി ആഘോഷം മെയ് മൂന്നിന് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. 15,000 ഡെലിഗേറ്റുകൾ പങ്കെടുക്കുമെന്നും ചന്ദ്രശേഖരന്‍ അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News