പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; ഭാര്യയെ തല്ലിയെന്ന് സമ്മതിച്ച് രാഹുൽ

തല്ലിയെന്നത് ശരിയാണെന്നും എന്നാൽ അത് സ്ത്രീധനം ചോദിച്ചല്ലെന്നും രാഹുൽ അവകാശപ്പെട്ടു.

Update: 2024-05-16 08:27 GMT

കോഴിക്കോട്: പന്തീരങ്കാവ് സ്ത്രീധനപീഡനക്കേസിൽ ഭാര്യയെ തല്ലിയെന്ന് സമ്മതിച്ച് ഒളിവിൽ ഉള്ള പ്രതി രാഹുൽ. നാട്ടിൽ നിൽക്കാത്തത് ഭീഷണിയുള്ളത് കൊണ്ടാണെന്നും ഇയാൾ പറയുന്നു.

തല്ലിയെന്നത് ശരിയാണെന്നും എന്നാൽ അത് സ്ത്രീധനം ചോദിച്ചല്ലെന്നും രാഹുൽ അവകാശപ്പെട്ടു. ജർമനിയിൽ ജോലി ചെയ്യുന്ന തനിക്കെന്തിനാണ് കാർ. തല്ലിയതിന് എന്ത് ശിക്ഷയും വാങ്ങാം. അതെവിടെ വന്ന് വേണമെങ്കിലും അംഗീകരിക്കാമെന്നും രാഹുൽ പറഞ്ഞു.

എന്നാൽ, യുവതിയുടെ കുടുംബം അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നാണ് ഇയാളുടെ വാദം. പ്രതി വിദേശത്തേക്ക് കടന്നെന്ന സൂചനയ്ക്ക് പിന്നാലെ രാഹുലിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Advertising
Advertising

അതേസമയം, പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സിസിടിവിയുടെ ഡിവിആർ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അമ്മയുടെയും സഹോദരിയുടേയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.

നവവധുവിന് മർദനമേറ്റതിൽ ഗവർണർ തന്റെ ഓഫീസിനോട് റിപ്പോർട്ട് തേടി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക, പൊലീസ് ഒത്തുകളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News