രാഹുൽ ഗാന്ധി വയനാട്ടില്‍; കനത്ത സുരക്ഷ

ഇന്നലെ എ.കെ.ജി സെന്‍ററിനു നേരെയുണ്ടായ ആക്രമണവും രാഹുലിന്‍റെ ഇന്നത്തെ സന്ദര്‍ശനവും കണക്കിലെടുത്ത് കണ്ണൂരിലും വയനാട്ടിലും അതീവ ജാഗ്രത

Update: 2022-07-01 08:18 GMT

കണ്ണൂര്‍: രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ വയനാട്ടിലേക്ക് പോയി. എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസ് ആക്രമിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായിട്ടാണ് വയനാട് എത്തിയത്.

ഇന്നലെ എ.കെ.ജി സെന്‍ററിനു നേരെയുണ്ടായ ആക്രമണവും രാഹുലിന്‍റെ ഇന്നത്തെ സന്ദര്‍ശനവും കണക്കിലെടുത്ത് കണ്ണൂരിലും വയനാട്ടിലും അതീവ ജാഗ്രത ഏര്‍പ്പെടുത്തി. കണ്ണൂരിൽ മാത്രം 5 ഡി.വൈ.എസ്‍.പിമാരുടെ നേതൃത്വത്തിൽ 500 പൊലീസുകാരെ വിന്യസിച്ചെന്ന് സിറ്റി പോലീസ് കമ്മീഷണർ അർ ഇളങ്കോ അറിയിച്ചു.

രാവിലെ 8.35 ഓടെയാണ് രാഹുൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. കെ സുധാകരൻ, ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ് തുടങ്ങിയവർ ചേർന്ന് രാഹുലിനെ സ്വീകരിച്ചു. തുടർന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോട്ടലിൽ ഒന്നര മണിക്കൂർ വിശ്രമം. ഇവിടെ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രാഹുലുമായി കൂടിക്കാഴ്ച നടത്തി. പരിസ്ഥിതി ലോല വിഷയത്തിൽ മലയോര ജനതയുടെ ആശങ്ക അറിയിക്കാനായിരുന്നു സന്ദർശനം. തുടർന്ന് 10.30 ഓടെ വയനാട്ടിലേക്ക് യാത്ര തിരിച്ച രാഹുലിന്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു.

Advertising
Advertising

ഉച്ചയോടെ മാനന്തവാടിയിലെത്തിയ രാഹുൽ മാനന്തവാടി ഒണ്ടയങ്ങാടി പള്ളി പാരീഷ് ഹാളിൽ ഫാർമേഴ്‌സ് ബാങ്ക് ബിൽഡിങ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് സുൽത്താൻ ബത്തേരിയിൽ ബഹുജന സംഗമം അടക്കം വിവിധ പരിപാടികളിൽ രാഹുല്‍ പങ്കെടുക്കും. ഇതിനിടെ കല്പറ്റയിൽ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ തകർത്ത എംപി ഓഫീസും രാഹുൽ സന്ദർശിച്ചേക്കും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News