കുട്ടികളാണ് ആക്രമിച്ചത്, ആരോടും ദേഷ്യമില്ല; കല്‍പ്പറ്റയിലെ ഓഫീസ് ആക്രമണത്തില്‍ രാഹുല്‍ ഗാന്ധി

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിരുത്തരവാദപരമായി പെരുമാറി

Update: 2022-07-01 10:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

വയനാട്: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കല്‍പ്പറ്റയിലെ ഓഫീസ് രാഹുല്‍ ഗാന്ധി എം.പി സന്ദര്‍ശിച്ചു. ഓഫീസ് ആക്രമണത്തില്‍ ആരോടും ദേഷ്യമില്ലെന്ന് രാഹുല്‍ പ്രതികരിച്ചു.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിരുത്തരവാദപരമായി പെരുമാറി. അവരോട് തനിക്ക് വിരോധമില്ല. ഓഫീസ് തകര്‍ത്ത സംഭവം നിര്‍ഭാഗ്യകരമാണ്. തകര്‍പ്പെട്ട ഓഫീസ് ശരിയാക്കി വീണ്ടും പ്രവര്‍ത്തനം തുടങ്ങും. കുട്ടികളാണ് ആക്രമിച്ചത്. അവരോട് ദേഷ്യമില്ല. അക്രമം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫീസായിരുന്നുവെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബി.ജെ.പിയും ആർ.എസ്.എസും വിദ്വേഷത്തിന്‍റെ സാഹചര്യം ഉണ്ടാക്കി. നുപൂര്‍ ശര്‍മയുടെ പ്രസ്താവന അപലപനീയമാണെന്നും രാജ്യവിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


Full View


അതേസമയം രാഹുലിന്‍റെ വയനാട് സന്ദര്‍ശനം തുടരുകയാണ്. ത്രിദിന സന്ദര്‍ശനത്തിനായാണ് രാഹുല്‍ കേരളത്തിലെത്തിയത്. രാവിലെ 8.35 ഓടെയാണ് രാഹുൽ കണ്ണൂർ മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിയത്. കെ. സുധാകരൻ, ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് തുടങ്ങിയവർ ചേർന്ന് രാഹുലിനെ സ്വീകരിച്ചു. തുടർന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോട്ടലിൽ ഒന്നര മണിക്കൂർ വിശ്രമം. ഇവിടെ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രാഹുലുമായി കൂടി കാഴ്ച നടത്തി.പരിസ്ഥിതി ലോല വിഷയത്തിൽ മലയോര ജനതയുടെ ആശങ്ക അറിയിക്കാനായിരുന്നു സന്ദർശനം.തുടർന്ന് 10.30 ഓടെ വയനാട്ടിലേക്ക് യാത്ര തിരിച്ച രാഹുലിന്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു.

ഉച്ചയോടെ മാനന്തവാടിയിലെത്തിയ രാഹുൽ മാനന്തവാടി ഒണ്ടയങ്ങാടി പള്ളി പാരീഷ് ഹാളിൽ ഫാർമേഴ്‌സ് ബാങ്ക് ബിൽഡിങ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന ബഹുജന സംഗമം അടക്കം വിവിധ പരിപാടികളിൽ പങ്കെടുക്കും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News