'കടയ്ക്കൽ വരുമ്പോൾ സമരം ചെയ്താൽ നീ എന്ത് ചെയ്യും?'; വെല്ലുവിളിച്ച പൊലീസുകാരനോട് രാഹുൽ മാങ്കൂട്ടത്തിൽ

സംഭവം വിവാദമായതോടെ ഗോപീകൃഷ്ണൻ കമന്റ് ഡിലീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ രം​ഗത്തെത്തിയത്.

Update: 2023-12-17 13:25 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ വെല്ലുവിളിയുമായി രം​ഗത്തെത്തിയ പൊലീസുകാരനെതിരെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കടയ്ക്കൽ വരുമ്പോൾ സമരം ചെയ്താൽ എന്തു ചെയ്യും എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

'മുഖ്യമന്ത്രിയുടെ വണ്ടി വരുമ്പോൾ ഒന്ന് തടഞ്ഞ് നോക്ക്, മറുപടി തരാം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിലെ പൊലീസുകാരനായ കടയ്ക്കൽ സ്വദേശി ​ഗോപീകൃഷ്ണൻ എം.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുമ്മിൾ ഷമീർ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ കമന്റ് ആയായിരുന്നു ​ഗോപീകൃഷ്ണന്റെ വെല്ലുവിളി.

Advertising
Advertising

സംഭവം വിവാദമായതോടെ ഗോപീകൃഷ്ണൻ കമന്റ് ഡിലീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ രം​ഗത്തെത്തിയത്. പ്രതികരിച്ചിട്ട്, പ്രതികരണവും ഡിലീറ്റ് ചെയ്ത് പ്രൊഫൈലും ലോക്ക് ചെയ്ത് വച്ചിരിക്കുന്നത് എന്താണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ പ്രതികരിച്ച നിന്റെ പ്രതികരണം തന്നെ അകാലത്തിൽ പൊലിഞ്ഞോ എന്നും മുഖ്യഗുണ്ടയുടെ ഗുണ്ടാ സംഘത്തിൽ ഇനിയുമണ്ടോ ഇത്തരം ശൂര പരാക്രമികൾ എന്നും രാഹുൽ കുറിച്ചു.

'കടയ്ക്കൽ മുഖ്യമന്ത്രിയുടെ വണ്ടി വരുമ്പോൾ തടഞ്ഞു നോക്ക്, അപ്പോൾ മറുപടി തരാം' എന്നായിരുന്നു ​ഗോപീകൃഷ്ണന്റെ കമന്റ്. നവകേരള സദസുമായി ബന്ധപ്പെട്ട് പൗരപ്രമുഖർ നടത്തുന്ന കൂടിക്കാഴ്ച സംബന്ധിച്ച പോസ്റ്റ് ആയിരുന്നു കുമ്മിൾ ഷമീറിന്റേത്. ആരാണ് പൗരപ്രമുഖർ എന്ന ചോദ്യമുയർത്തി, വിവരാവകാശത്തിലൂടെ ലഭിച്ച മറുപടിയുൾപ്പെടെയായിരുന്നു പോസ്റ്റ്.

ഗോപീകൃഷ്ണന്റെ കമന്റിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മറുപടി പറയുമ്പോൾ അതിന് മോശമായ ഭാഷയിൽ ഇയാൾ മറുപടിയും കൊടുത്തിരുന്നു. മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിലെ അംഗമാണെങ്കിലും നവകേരള യാത്രയിൽ ഗോപീകൃഷ്ണനില്ല.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അതെന്താ ഗോപികൃഷ്ണാ പ്രതികരിച്ചിട്ട് , പ്രതികരണവും ഡിലീറ്റ് ചെയ്ത് പ്രൊഫൈലും ലോക്ക് ചെയ്ത് വെച്ചിരിക്കുന്നത്?

ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ പ്രതികരിച്ച നിന്റെ പ്രതികരണം തന്നെ 'അകാലത്തിൽ പൊലിഞ്ഞോ?'

കടയ്ക്കൽ വരുമ്പോൾ സമരം ചെയ്താൽ നീ എന്തു ചെയ്യുമെന്നാണ് ?

മുഖ്യഗുണ്ടയുടെ ഗുണ്ടാ സംഘത്തിൽ ഇനിയുമണ്ടോ ഇത്തരം ശൂര പരാക്രമികൾ !


Full View





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News