യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും പ്രസിഡണ്ട് സ്ഥാനാർഥികൾ

വൈസ് പ്രസിഡണ്ട് സ്ഥാനം ലക്ഷ്യമിട്ട് എ ഗ്രൂപ്പിൽനിന്ന് നാലുപേർ പത്രിക സമർപ്പിച്ചിട്ടുണ്ട്.

Update: 2023-06-15 13:05 GMT

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. രാഹൂൽ മാങ്കൂട്ടത്തിൽ ആണ് എ ഗ്രൂപ്പിന്റെ പ്രസിഡണ്ട് സ്ഥാനാർഥി. ഐ ഗ്രൂപ്പിൽനിന്ന് അബിൻ വർക്കിക്ക് പുറമേ ഒ.ജെ ജനീഷും പ്രസിഡണ്ട് സ്ഥാനത്തേക്ക് പത്രിക നൽകി. വനിതകളിൽനിന്ന് അരിതാ ബാബുവും വീണ എസ്. നായരും മത്സരരംഗത്തുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ എ ഗ്രൂപ്പ് സ്ഥാനാർഥിയാവുമെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നു. അതേസമയം വൈസ് പ്രസിഡണ്ട് സ്ഥാനം ലക്ഷ്യമിട്ട് എ ഗ്രൂപ്പിൽനിന്ന് നാലുപേർ പത്രിക സമർപ്പിച്ചിട്ടുണ്ട്. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച് കിട്ടുന്ന വോട്ടിനെ അടിസ്ഥാനമാക്കിയാണ് വൈസ് പ്രസിഡണ്ടുമാരെ നിശ്ചയിക്കുന്നത്.

Advertising
Advertising

രാഹുൽ മാങ്കൂട്ടത്തിൽ ചാനൽ ചർച്ചകളിലൂടെ വന്ന ആളാണെന്ന വിമർശനമാണ് അദ്ദേഹത്തെ എതിർക്കുന്നവർ മുന്നോട്ടുവെക്കുന്നത്. അബിൻ വർക്കിക്ക് എതിരെയും ഇതേ വിമർശനമുണ്ട്. ഒ. ജനീഷ് താഴേത്തട്ടിൽനിന്ന് പ്രവർത്തിച്ചുവന്ന നേതാവാണ് എന്നതാണ് അദ്ദേഹത്തെ പിന്തുണക്കുന്നവരുടെ വാദം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News