Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | Special Arrangement
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കുശേഷം രാഷ്ട്രീയ പൊതുയോഗത്തിൽ ആദ്യമായി പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കല്ലടിക്കോട് നടന്ന യൂത്ത് ലീഗ് പൊതു സമ്മേളനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്.
വിവാദങ്ങള്‍ക്കുശേഷം ആദ്യമായാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുയോഗത്തിൽ രാഹുൽ പ്രസംഗിക്കുന്നത്. വിവാദങ്ങള്‍ക്കുശേഷവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചശേഷവും കോൺഗ്രസ് പരിപാടികളിൽ ഇതുവരെ രാഹുൽ പങ്കെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം ആശാ വര്‍ക്കര്‍മാരുടെ രാപകൽ സമരം അവസാനിപ്പിച്ചുകൊണ്ടുള്ള പൊതുപരിപാടിയിൽ രാഹുൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ പട്ടയമേളയിൽ മന്ത്രി കൃഷ്ണൻകുട്ടിക്കും, ശാന്തകുമാരി എംഎൽഎക്കുമൊപ്പം രാഹുൽ മാങ്കൂട്ടത്തിലും പങ്കെടുത്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ വേദി പങ്കെടുത്തത് വലിയ വിവാദമായതിന് പിന്നാലെയാണ് മന്ത്രിക്കൊപ്പം വേദി പങ്കിട്ട സംഭവമുണ്ടായത്.