കുടുംബ ബന്ധത്തിന്റെ ദൃഢതയൊക്കെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമാണോ?; മുഖ്യമന്ത്രിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

"പ്രവാസികൾ നാട്ടിൽ വരുവാൻ കഴിയാതെ, ഉറ്റവരെ കാണുവാൻ കഴിയാതെ മരിച്ച് വീഴുമ്പോൾ ആ കുടുംബങ്ങളിൽ ദൃഢതയില്ലെ?"

Update: 2021-04-22 06:10 GMT
Editor : abs | By : Web Desk

കോവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ ഭാര്യ അനുഗമിച്ചത് കുടുംബ ബന്ധത്തിന്റെ ദൃഢത കൊണ്ടാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കുടുംബ ബന്ധത്തിന്റെ ദൃഢതയൊക്കെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമാണോ എന്ന് രാഹുൽ ചോദിച്ചു. ഫേസ്ബുക്കിലാണ് കോൺഗ്രസ് യുവനേതാവിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂർണരൂപം

മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്താ സമ്മേളനത്തിനെ കുറിച്ചുള്ള ചില സംശയങ്ങൾ.

" ഏപ്രില്‍ നാലിന് രോഗം ബാധിച്ചിട്ടില്ലെന്നും പരിശോധിച്ചത് ലക്ഷണമുണ്ടായിട്ടല്ല. മകള്‍ക്ക് രോഗം വന്നത് കൊണ്ട് മാത്രമാണ് പരിശോധിച്ചത് " എന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising

അങ്ങനെയെങ്കിൽ,

1) ഏപ്രിൽ 4 ന് രോഗലക്ഷണം ഉണ്ടായിരുന്നു, അന്ന് മുതൽ പോസിറ്റിവാണ് എന്ന് പറഞ്ഞ കോഴിക്കോട് മെഡിക്കൽ കോളജ് ഡോക്ടർ ശശിക്കെതിരെ കളവ് പറഞ്ഞതിന് നടപടി എടുക്കുമോ?

2) രോഗം സ്ഥിരീകരിച്ച് ഏഴാം ദിവസം ടെസ്റ്റ് നടത്തി വീട്ടിലേക്ക് പോകുന്നത് കോവിഡ് പ്രോട്ടോക്കോൾ ലംഘനമല്ലേ?

പിന്നെ താങ്കൾ പറഞ്ഞത്,

" കുടുംബബന്ധത്തിന്റെ ദൃഢത കൊണ്ടാണ് ഭാര്യ അനുഗമിച്ചത്. എല്ലാ കുടുംബത്തിലും അങ്ങനെയാണോ എന്നറിയില്ല "

1) കുടുംബ ബന്ധത്തിൻ്റെ ദൃഡതയൊക്കെ കോവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമാണോ?

2) ആന്മുളയിലെ ഒരു കോവിഡ് രോഗിയായ പെൺകുട്ടി ആംബുലൻസ് ഡ്രൈവറാൽ പീഡിപ്പിക്കപ്പെട്ടിരുന്നല്ലോ, ആ പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ദൃഡത കണക്കിലെടുത്ത് ഒരു കുടുംബാംഗം കൂടെയുണ്ടായിരുന്നെങ്കിൽ ആ പെൺകുട്ടി പീഡിപ്പിക്കപ്പെടില്ലായിരുന്നല്ലോ?

3) നമ്മുടെ നാട്ടിൽ മരിച്ച ധാരാളം കോവിഡ് രോഗികൾ ഉണ്ട്, അവരുടെ ഉറ്റവർക്കു അവരെ അവസാനമായി ഒരു നോക്ക് കാണുവാൻ കഴിയാഞ്ഞതിൻ്റെ ഘനം ഇപ്പോഴും കരഞ്ഞ് തീർന്ന് കാണില്ല , അവരുടെ കുടുംബത്തിലും ദൃഢതയില്ലേ?

4) ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയ്ക്കൊപ്പം ആശുപത്രിയിൽ കഴിഞ്ഞതിനെ താങ്കളുടെ പാർട്ടിയിലെ സൈബർ സഖാക്കൾ വിമർശിച്ചിരുന്നല്ലോ, ആ കുടുംബത്തിന് ദൃഢതയില്ലെ?

5) പ്രവാസികൾ നാട്ടിൽ വരുവാൻ കഴിയാതെ, ഉറ്റവരെ കാണുവാൻ കഴിയാതെ മരിച്ച് വീഴുമ്പോൾ ആ കുടുംബങ്ങളിൽ ദൃഢതയില്ലെ?

താങ്കൾ ചെയ്യുമ്പോൾ മാത്രം വിവാദമാകുന്നതല്ല സഖാവെ , താങ്കൾ ഈ നാടിൻ്റെ മുഖ്യമന്ത്രിയാണ്. അങ്ങാണ് ഈ നാടിന് മാതൃകയാകേണ്ടത്. അങ്ങ് പ്രോട്ടോക്കോൾ പാലിക്കാതെയിരിക്കുന്നത് സമൂഹത്തിനാകെ ഒരു തെറ്റായ മാതൃകയാകും... 

മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്താ സമ്മേളനത്തിനെ കുറിച്ചുള്ള ചില സംശയങ്ങൾ.

" ഏപ്രില്‍ നാലിന് രോഗം ബാധിച്ചിട്ടില്ലെന്നും...

Posted by Rahul Mamkootathil on Wednesday, April 21, 2021

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News