പോപുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിലെ റെയ്ഡ്; മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പോപുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.

Update: 2022-12-29 04:36 GMT

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ് നടത്തി. സംസ്ഥാന വ്യാപകമായി 58 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. മൊബൈൽ ഫോണുകളാണ് പ്രധാനമായും പിടിച്ചെടുത്തത്. ചില നേതാക്കളുടെ വീടുകളിൽനിന്ന് 'തേജസ്' മാഗസിന്റെ കോപ്പിയും ഉദ്യോഗസ്ഥർ കൊണ്ടുപോയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പോപുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. സംഘടനയുടെ രണ്ടാം നിരയിൽ പ്രവർത്തിച്ചിരുന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ഇന്ന് റെയ്ഡ് നടന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തിയത്.

Advertising
Advertising

മലപ്പുറത്ത് പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന്റെ മഞ്ചേരിയിലുള്ള സഹോദരൻ ഒ.എം.എ ജബ്ബാറിന്റെ വീട്ടിലടക്കം ഏഴിടങ്ങളിലാണ് റെയ്ഡ് നടന്നത്. കോട്ടക്കൽ, കൊണ്ടോട്ടി, വളാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ റെയ്ഡ് നടന്നു.

കണ്ണൂരിൽ സിറ്റി പരിധിയിൽ അഞ്ചിടത്തും റൂറൽ പരിധിയിൽ നാലിടത്തുമാണ് റെയ്ഡ് നടന്നത്. സമാന്തര പ്രവർത്തനം നടത്തുന്നുവെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പരിശോധനയെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു.

വയനാട്ടിലും പി.എഫ്.ഐ മുൻ നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടന്നു. മാനന്തവാടി, സുൽത്താൻ ബത്തേരി, താഴെയങ്ങാടി, തരുവണ, പീച്ചങ്കോട്, കമ്പളക്കാട് എന്നിവിടങ്ങളിലാണ് റെയ്ഡ്.

പത്തനംതിട്ട കുലശേഖരപേട്ടയിലെ പി.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന നിസാറിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. കോഴിക്കോട് ആനക്കുഴിക്കര, പാലേരി, നാദാപുരം എന്നിവിടങ്ങളിൽ റെയ്ഡ് നടന്നു. നാദാപുരം വിലാദപുരത്ത് നൗഷാദ് എന്നയാളുടെ വീട്ടിലാണ് റെയ്ഡ്. ആനക്കുഴിക്കര റഫീഖ് എന്ന പ്രവർത്തകന്റെ വീട്ടിലും പാലേരിയിൽ കെ. സാദത്ത് മാസ്റ്ററുടെ വീട്ടിലുമാണ് പരിശോധന.

കൊല്ലം ജില്ലയിൽ മൂന്നിടങ്ങളിലാണ് റെയ്ഡ് നടന്നത്. കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ എന്നിവിടങ്ങളിലാണ് റെയ്ഡ്. ചക്കുവള്ളിയിൽ പി.എഫ്.ഐ നേതാവായിരുന്ന സിദ്ദിഖ് റാവുത്തറിന്റെ വീട്ടിലാണ് റെയ്ഡ്. ഓച്ചിറ സ്വദേശി അൻസാരിയുടെയും കരുനാഗപ്പള്ളി സ്വദേശി ഷമീറിന്റെയും വീടുകളിലും റെയ്ഡ് നടന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News