പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ്: ദേശീയ പ്രസിഡന്‍റ് ഉള്‍പ്പടെയുള്ള നേതാക്കള്‍ കസ്റ്റഡിയിൽ

എൻ.ഐ.എയും ഇഡിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്

Update: 2022-09-22 04:17 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ്. എൻ.ഐ.എയും ഇഡിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ദേശിയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരം തൃശൂരിൽ സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍,ദേശീയ ചെയർമാൻ  ഒ.എം.എ സലാം, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ  എന്നിവരടക്കം നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, ദേശിയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരം,ചെയർമാൻ ഒ.എം.എ സലാം,കരമന അശ്റഫ് മൗലവി,മുൻ ചെയർമാൻ ഇ അബൂബക്കർ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ്അ ഹമ്മദ്, മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്‌റഫ് മൗലവി എന്നിവരുടെ വീട്ടിലും റെയ്ഡ് നടന്നു.പോപുലർ ഫ്രണ്ട് കൊല്ലം മേഖലാ ഓഫിസിലും  കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലും റെയ്ഡ് നടന്നു. പുലർച്ചെ നാല് മണിയോടെയാണ് എൻ.ഐ.എയുടെ റെയ്ഡ് നടന്നത്.

Advertising
Advertising

അതേസമയം റെയ്ഡ്  ഭരണകൂട ഭീകരതയെന്ന് ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ പറഞ്ഞു. സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി.  'ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാനും പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്തു. 

Full View

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News