ആന്റണിയെ അവഹേളിക്കുമ്പോൾ പ്രതിപക്ഷം പ്രതിരോധിക്കണമായിരുന്നു; രമേശ് ചെന്നിത്തല

എ.കെ ആന്റണി നീതിമാനായ മുഖ്യമന്ത്രിയാണ്. ക്രമസമാധാന പ്രശ്‌നമുണ്ടായപ്പോഴാണ് ശിവഗിരിയിൽ പൊലീസ് ഇടപെട്ടതെന്നും ചെന്നിത്തല

Update: 2025-09-18 16:23 GMT

തിരുവനന്തപുരം: സർക്കാറിന് മറുപടി പറയാൻ എ.കെ ആന്റണി നേരിട്ടിറങ്ങിയതിൽ വി.ഡി സതീശനെതിരെ കരുവാക്കി രമേശ് ചെന്നിത്തല. നിയമസഭയിൽ ആന്റണിയെ അവഹേളിക്കുമ്പോൾ പ്രതിപക്ഷം പ്രതിരോധിക്കണമായിരുന്നു. താൻ ആ സമയം സഭയിൽ ഉണ്ടായിരുന്നില്ലെന്നുമാണ് ചെന്നിത്തലയുടെ മറുപടി.

എ.കെ ആന്റണി നീതിമാനായ മുഖ്യമന്ത്രിയാണ്. ക്രമസമാധാന പ്രശ്‌നമുണ്ടായപ്പോഴാണ് ശിവഗിരിയിൽ പൊലീസ് ഇടപെട്ടതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഉന്നയിച്ചത് കള്ളങ്ങളും അർധ സത്യങ്ങളുമാണ്. സഭയിൽ ഉന്നയിച്ചപ്പോൾ തന്നെ പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

Advertising
Advertising

യുഡിഎഫ് കാലത്ത് ഒരു പൊലീസുകാരനെയും സർവീസിൽ നിന്ന് നീക്കിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 144 പിണറായി പിരിച്ചുവിട്ടു എന്ന പറയുന്നത് ശുദ്ധ നുണ. ജനങ്ങളെ കപളിപ്പിക്കാൻ ആണ് ഇത് പറഞ്ഞതെന്നും 50ൽ താഴെ പൊലീസുകാർ മാത്രമാണ് 10 വർഷത്തിനിടെ പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. പിരിച്ചുവിട്ടവരുടെ കണക്ക് നിയമസഭുടെ ടേബിളിൽ വെക്കാൻ മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിച്ചു. ഇല്ലെങ്കിൽ സ്പീക്കർക്ക് പ്രിവിലേജ് നോട്ടീസ് കൊടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

യുഡിഎഫ് കാലത്ത് 60 പൊലീസുകാരെ പിരിച്ചുവിട്ടുവെന്നും പിണറായി വിജയൻ പിരിച്ചുവിട്ടത് സർവീസിൽ നിന്ന് നീണ്ട അവധി എടുത്തവരെ മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു. നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം 16 കസ്റ്റഡി മരണങ്ങളുണ്ടായതിൽ ഒന്നിലും ഇരകൾക്ക് നീതി കിട്ടിയില്ലെന്നും കംപ്ലൈന്റ് അതോറിറ്റി നോക്കുകുത്തിയായെന്നും ചെന്നിത്തല കുറ്റപ്പെടുത്തിി.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News