ഒയാസിസ്‌ കമ്പനിയുമായി ചർച്ചനടത്തിയാണോ മദ്യനയം മാറ്റിയതെന്ന് എംബി രാജേഷ് വ്യക്തമാക്കണം: രമേശ് ചെന്നിത്തല

'ഒരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് പിണറായി വിജയൻ തെളിയിച്ചുകൊണ്ടിരിക്കുന്നു'

Update: 2025-01-27 05:32 GMT
Editor : സനു ഹദീബ | By : Web Desk

പാലക്കാട്: ഒയാസിസ്‌ കമ്പനിയുമായി ചർച്ചനടത്തിയാണോ മദ്യനയം മാറ്റിയതെന്ന് മന്ത്രി എംബി രാജേഷ് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. പൊതുമേഖലയിലുള്ള മലബാർ ഡിസ്റ്റലറിക്ക് കൊടുക്കാത്ത വെള്ളം സ്വകാര്യ കമ്പനിക്ക് നൽകുന്നു. ഒയാസിസ്‌ കമ്പനിയെ സഹായിക്കാനുള്ള ബാധ്യത ആർക്കാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഒരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് പിണറായി വിജയൻ തെളിയിച്ചുകൊണ്ടിരിക്കുന്നു.

സിപിഐ മദ്യ കമ്പനി വിഷയത്തിൽ അഭിപ്രായം പറയണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.സിപിഐ സംസ്ഥാന നിർവാഹക സമിതി ഇന്ന് ആലപ്പുഴയിൽ നടക്കുന്നുണ്ട്. മദ്യ കമ്പനിക്ക് അനുമതി നൽകിയ തീരുമാനത്തിൽ നിന്ന് പിന്മാറാൻ സർക്കാരിനോട് സിപിഐ ആവശ്യപ്പെടുമോ എന്ന കാര്യത്തിൽ നിന്ന് വ്യക്തത വരുമെന്നാണ് വിലയിരുത്തൽ. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News