സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ആത്മഹത്യയ്ക്കുള്ള യഥാര്‍ഥ കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

കോവിഡ് രൂക്ഷം ആകുന്നതിനു മുന്നേ തന്നെ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനോട് വരാനിരിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചിരുന്നു.

Update: 2021-08-02 14:04 GMT
Editor : Nidhin | By : Web Desk
Advertising

കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവനൊടുക്കുന്ന വ്യക്തികളുടെ മരണത്തിന്റെ യഥാർഥ കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടിലായ ജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന് കോൺഗ്രസും യുഡിഎഫിലെ മറ്റു കക്ഷികളും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് രൂക്ഷമാകുന്നതിന് മുമ്പ് തന്നെ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനോട് വരാനിരിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചിരുന്നെന്നും അദ്ദഹം പറഞ്ഞു.

''പക്ഷേ സർക്കാറുകൾ സഹായിച്ചതും ഇല്ല മറിച്ച് പെട്രോൾ ഡീസൽ പാചക സിലിണ്ടറുകളുടെ നികുതി ഒട്ടും തന്നെ കുറയ്ക്കാൻ സമ്മതിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്''.- അദ്ദേഹം പറഞ്ഞു.

സർക്കാറുകളുടെ അനാസ്ഥയും കഴിവുകേടും ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും കച്ചവടക്കാരെയും മരണത്തിന്റെ വക്കിലേക്ക് തള്ളിനീക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഇനിയെങ്കിലും ഉൽപാദനം വർധിപ്പിക്കുവാനും തൊഴിൽ മെച്ചപ്പെടുത്തുവാനുമുള്ള ധനസഹായം ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഈ കോവിഡ് മഹാമാരി കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവനൊടുക്കുന്ന വ്യക്തികളുടെ മരണ കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കണക്ക് പുസ്തകത്തിൽ ചേർക്കേണ്ടതാണ്.

കഴിഞ്ഞ ഒരു വർഷത്തിൽ കൂടുതലായി കോൺഗ്രസ് പാർട്ടിയും യു ഡി എഫും കേന്ദ്ര-സംസ്ഥാന സർക്കാരുകളുകളോട് ജനങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് പല രീതിയിലും പല വേദിയിലും അഭ്യർത്ഥിച്ചിരുന്നു. കോവിഡ് രൂക്ഷം ആകുന്നതിനു മുന്നേ തന്നെ ശ്രീ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനോട് വരാനിരിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചിരുന്നു.

കേരള സർക്കാരിനോടും കോൺഗ്രസ് പാർട്ടിയും യു. ഡി.എഫും പല രീതിയിലും ജനങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും ഒഴിവാക്കണമെന്നും അവരെ സഹായിക്കണമെന്നും അപേക്ഷിച്ചിരുന്നു. പക്ഷേ സർക്കാറുകൾ സഹായിച്ചതും ഇല്ല മറിച്ച് പെട്രോൾ ഡീസൽ പാചക സിലിണ്ടറുകളുടെ നികുതി ഒട്ടും തന്നെ കുറയ്ക്കാൻ സമ്മതിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.

സർക്കാറുകളുടെ അനാസ്ഥയും കഴിവുകേടും ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും കച്ചവടക്കാരെയും മരണത്തിൻ്റെ വക്കിലേക്ക് തള്ളിനീക്കി. ഇനിയെങ്കിലും ഈ സത്യം മനസ്സിലാക്കി ഉൽപാദനങ്ങൾ വർദ്ധിപ്പിക്കുവാനും തൊഴിൽ മെച്ചപ്പെടുത്തുവാനും ഉള്ള ധനസഹായം ജനങ്ങൾക്ക് ലഭ്യമാക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്. 

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News