ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ക്കൊപ്പം എന്നുമുണ്ടാവുമെന്ന് ചെന്നിത്തല; പാര്‍ട്ടിയുടെ പുക കണ്ടേ പോകാവൂ എന്ന് കമന്റ്

സോഷ്യല്‍ മീഡിയയില്‍ കെ.സുധാകരനും വി.ഡി സതീശനും വലിയ പിന്തുണയാണ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്നത്. ചെന്നിത്തലയുടെ പോസ്റ്റിനടിയിലും കടുത്ത വിമര്‍ശനങ്ങളാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

Update: 2021-08-29 14:01 GMT

ഡി.സി.സി പുനഃസംഘടനയില്‍ അവഗണിക്കപ്പെട്ടെന്ന പരാതികള്‍ക്ക് പിന്നാലെ എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. സ്വന്തം മണ്ഡലമായ ഹരിപ്പാട് ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ചെന്നിത്തലയുടെ പ്രതികരണം.

'ഹരിപ്പാട് ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ക്കൊപ്പം. എന്നും കൂടെയുണ്ടാവും'-ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Full View

ഡി.സി.സി പുനഃസംഘടനയില്‍ എ, ഐ ഗ്രൂപ്പുകളെ അവഗണിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും വി.ഡി സതീശനും സ്വന്തം താല്‍പര്യം നടപ്പാക്കിയെന്നാണ് ഇവരുടെ ആക്ഷേപം. വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കുറ്റപ്പെടുത്തിയിരുന്നു.

Advertising
Advertising

അതേസമയം സോഷ്യല്‍ മീഡിയയില്‍ കെ.സുധാകരനും വി.ഡി സതീശനും വലിയ പിന്തുണയാണ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്നത്. ചെന്നിത്തലയുടെ പോസ്റ്റിനടിയിലും കടുത്ത വിമര്‍ശനങ്ങളാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. സാര്‍ ഇവിടെ തന്നെ ഉണ്ടാകണം..പാര്‍ട്ടിയുടെ പുക കണ്ടേ പോകാവൂ എന്നാണ് ഒരാളുടെ കമന്റ്.




 ഗ്രൂപ്പ് പ്രവര്‍ത്തനം മതിയാക്കി പാര്‍ട്ടിയുടെ ഉയര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ചിലരുടെ ആവശ്യം. കെ.കരുണാകരന്‍ പോയിട്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും അതുകൊണ്ട് പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിച്ചാല്‍ അങ്ങേക്ക് കൊള്ളാമെന്ന മുന്നറിയിപ്പും ചിലര്‍ നല്‍കുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News