ചെങ്കൊടിയേറ്റം, രണ്ടാമൂഴം
ബാലുശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സച്ചിൻ ദേവ് മുന്നിൽ
മന്ത്രി ടി.പി. രാമകൃഷ്ണൻ പിന്നില്‍. 978 വോട്ടിന് പേരാമ്പ്രയില്‍ യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു
കൊയിലാണ്ടിയില്‍ 100 വോട്ടിനു എല്‍ഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീല മുന്നിൽ
കോട്ടക്കലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആബിദ് ഹുസൈൻ തങ്ങൾ 2246 വോട്ടിന് ലീഡ് ചെയ്യുന്നു
രാഹുല്‍ ഗാന്ധി ഇഫക്ട്: വയനാട്ടില്‍ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ്
വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് യു.ഡി.എഫിന്‍റെ മുന്നേറ്റം.
തൃശ്ശൂരില്‍ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. പദ്മജ മൂന്നാം സ്ഥാനത്ത്
വട്ടിയൂർക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്ത് 1357 വോട്ടിന് മുന്നിൽ. കോണ്‍ഗ്രസ് ആണ് രണ്ടാം സ്ഥാനത്ത്
കുന്നത്തുനാടില്‍ ട്വന്‍റി ട്വന്‍റി മൂന്നാം സ്ഥാനത്ത്
കോഴിക്കോട്ട് എൽഡിഎഫിന്‍റെ ആധിപത്യം; എംകെ മുനീറും പിന്നിൽ
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിൽ ഒമ്പതിടത്തും എൽഡിഎഫ് മുമ്പിൽ. തിരുവമ്പാടി, ബാലുശ്ശേരി, വടകര, കുന്നമംഗലം എന്നിവിടങ്ങളിൽ മാത്രമാണ് യുഡിഎഫ് മുമ്പിൽ നിൽക്കുന്നത്.
തൃപ്പൂണിത്തുറയില്‍ 523 വോട്ടിന് കെ. ബാബു ലീഡ് ചെയ്യുന്നു