കരിപ്പൂർ വിമാനത്താവളത്തിൽ റാപിഡ് പി.സി.ആര്‍ ടെസ്റ്റിനുള്ള നിരക്ക് കുറച്ചു

എയർപോർട്ട്​ ​അതോറിറ്റി ഓഫ്​ ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളിൽ ഇനി മുതൽ 1580 രൂപയാണ്​ റാപിഡ്​ പി.സി.ആറിന്​ ഈടാക്കുക.

Update: 2021-12-07 14:24 GMT

പ്രവാസി സമൂഹത്തിന്‍റെ പ്രതിഷേധം വിജയം കണ്ടു. കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവാസികളിൽ നിന്ന്​ റാപിഡ്​ പി.സി.ആർ പരിശോധനക്ക്​ ഈടാക്കുന്ന അമിത നിരക്ക്​ അധികൃതർ കുറച്ചു. എയർപോർട്ട്​ ​അതോറിറ്റി ഓഫ്​ ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളിൽ ഇനി മുതൽ 1580 രൂപയാണ്​ റാപിഡ്​ പി.സി.ആറിന്​ ഈടാക്കുക.

നേരത്തേ, ഇത് 2490 രൂപയായിരുന്നു. 910 രൂപയുടെ കുറവാണ്​ വരുത്തിയിരിക്കുന്നത്​. പുതിയ നിരക്ക്​ കരിപ്പൂർ വിമാനത്താവളത്തിൽ നടപ്പാക്കി. ഉത്തരവ്​ പുറത്തിറങ്ങിയ ശേഷം ചൊവ്വാഴ്ച ഉച്ചക്ക്​ പുറപ്പെട്ട ഷാർജ വിമാനത്തിലെ യാത്രക്കാരിൽ നിന്ന്​ പുതുക്കിയ നിരക്കാണ്​ ഈടാക്കിയതെന്ന്​ കോഴിക്കോട്​ അന്താരാഷ്​ട്ര വിമാനത്താവളം അധികൃതർ പറഞ്ഞു.

എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ കീഴിലല്ലാത്ത വിമാനത്താവളങ്ങളിലും വൈകാതെ പുതിയ നിരക്ക്​ നടപ്പാക്കുമെന്നാണ്​ അറിയുന്നത്​.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News