ഇസ്രായേലിനെ നയതന്ത്രപരമായി ഒറ്റപ്പെടുത്തണമെന്ന് റസാഖ് പാലേരി

കേട്ടുകേൾവിയില്ലാത്ത യുദ്ധഭീകരതയാണ് ബെഞ്ചമിൻ നെതന്യാഹുവും ഇസ്രായേൽ എന്ന ഭീകര രാഷ്ട്രവും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

Update: 2023-10-18 18:22 GMT

തിരുവനന്തപുരം: ഗസ്സയിലെ ആശുപത്രിക്കു നേരെ നടത്തിയ വ്യോമാക്രമണം 2008ന് ശേഷം ഇസ്രായേലിന്റെ ഏറ്റവും ഭീകരമായ കൂട്ടക്കുരുതിയാണെന്നും ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ച് ആ രാഷ്ട്രത്തെ ഒറ്റപ്പെടുത്താൻ ലോക രാഷ്ട്രങ്ങൾ തയ്യാറാകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.

കഴിഞ്ഞ ദിവസം അൽ അഹ്‌ലി ആശുപത്രിക്ക്‌ നേരെയുണ്ടായ വ്യോമാക്രമണത്തിൽ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾ അടക്കമുള്ളവരെ പിന്തുടർന്ന് വന്നു കത്തിച്ചു കളയുന്ന കേട്ടുകേൾവിയില്ലാത്ത യുദ്ധഭീകരതയാണ് ബെഞ്ചമിൻ നെതന്യാഹുവും ഇസ്രായേൽ എന്ന ഭീകര രാഷ്ട്രവും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

Advertising
Advertising

ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച ലോകരാഷ്ട്രങ്ങൾ ഈ ക്രൂരതക്ക് നേരേ കണ്ണടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഭരണാധികാരികൾക്കും രക്തമുറയുന്ന ഈ ക്രൂരതയിൽ നിന്ന് കൈകഴുകാനാവില്ല. മനഃസാക്ഷിയും മാനുഷികതയും നീതിബോധവുമുള്ള ലോകത്തെ മുഴുവൻ മനുഷ്യരും ഫലസ്തീനിനും ഗസ്സക്കും ഹമാസിനും ഒപ്പം നിലയുറപ്പിക്കും.- അദ്ദേഹം പറഞ്ഞു.

മർദ്ദകരും കൊലയാളികളും അധിക കാലം വാഴില്ലെന്നത് ചരിത്രസത്യമാണ്. ഇസ്രായേലിന്റെ തുല്യതയില്ലാത്ത ക്രൂരതക്കും അധിനിവേശത്തിനുമെതിരെ ചെറുത്തു നിൽക്കുന്ന ഫലസ്തീൻ പോരാളികളെയും പോരാട്ടത്തിൽ രക്തസാക്ഷ്യം വഹിച്ചവരെയും അദ്ദേഹം പ്രസ്താവനയിൽ അഭിവാദ്യം ചെയ്തു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News