വോട്ടർപട്ടികയിൽ പേര് ചേര്‍ക്കാനുള്ള അവസാന തീയതി ഇന്ന്

നടപടികൾ പൂർത്തിയാക്കി ജനുവരി അഞ്ചിന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും

Update: 2022-12-18 06:22 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഇന്ന്. വോട്ടർപട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്ന് വോട്ടർപട്ടിക നിരീക്ഷകൻ എസ്.വെങ്കിടേശപതി പറഞ്ഞു. സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായുള്ള പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 18 ആണ്. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസരം എല്ലാ യുവാക്കളും വിനിയോഗിക്കണം. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ സഹകരണമുണ്ടാകണം. എല്ലാ പോളിംഗ് ബൂത്തുകളിലേക്കും ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഡിസംബർ 26 നകം അപേക്ഷകളിന്മേൽ നടപടികൾ പൂർത്തിയാക്കുമെന്ന് കലക്ടർ ഡോ. രേണു രാജ് അറിയിച്ചു. നടപടികൾ പൂർത്തിയാക്കി ജനുവരി അഞ്ചിന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. എൻ.വി.എസ്.പി, വോട്ടർ ഹെൽപ്പ്ലെൻ ആപ്പ് എന്നിവ വഴി വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തിരുത്തലുകൾ വരുത്താനും കഴിയും.2024-ലെ പൊതു തിരഞ്ഞെടുപ്പിനായാണ് 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കി സംക്ഷിപ്ത വോട്ടർപട്ടിക തയ്യറാക്കുന്നത്.

17 വയസ് പൂർത്തിയായവർക്കെല്ലാം വോട്ടർപട്ടികയിൽ പേര്‌ ചേർക്കാം. 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകുന്നവരെല്ലാം ഇതോടെ വോട്ടർപട്ടികയിൽ അംഗമാകും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News