'കട്ടിലിനു താഴെ രക്തം വാർന്ന നിലയിൽ മൃതദേഹം'; 57കാരന്റെ മരണം കൊലപാതകം,സഹോദരി ഭര്‍ത്താവ് അറസ്റ്റിൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയവരാണ് രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2025-11-24 02:08 GMT
Editor : Lissy P | By : Web Desk

കോതമംഗലം: എറണാകുളം കോതമംഗലത്തെ 57കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്.ചാത്തമറ്റം, ഇരട്ടക്കാലി സ്വദേശി രാജൻ ആണ് കൊല്ലപ്പെട്ടത്.  മുറിക്കകത്ത് കട്ടിലിനു താഴെ രക്തം വാർന്ന നിലയിൽ ഇന്നലെയാണ് മൃതദേഹം കണ്ടത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയവരാണ് വിവരം പൊലീസിനെ അറിയിച്ചത്.സംഭവത്തില്‍ സഹോദരി ഭർത്താവ് സുകുമാരനെ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ തമ്മിൽ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News