ശ്രീകാര്യത്ത് കാണാതായ പത്താം ക്ലാസുകാരിയെ കണ്ടെത്തി

തിരുവനന്തപുരം സ്റ്റാച്ചുവില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്

Update: 2025-07-11 05:26 GMT

തിരുവനന്തപുരം: ശ്രീകാര്യത്തു നിന്നും കാണാതായ 14 കാരിയെ പോലീസ് കണ്ടെത്തി. തിരുവനന്തപുരം സ്റ്റാച്ചുവില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ശ്രീകാര്യം പോലീസിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും. ശ്രീകാര്യം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥി അഭിനയയെയാണ് ഇന്നലെ കാണാതായത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലായിരുന്നു.

തുടര്‍ന്ന് രാത്രിയാണ് വീട്ടുകാര്‍ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകുന്നേരം കുട്ടിയെ കണ്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News