സജി ചെറിയാന്റെ രാജി; അന്തിമ തീരുമാനം നാളെ

തിടുക്കപ്പെട്ട് രാജിവെക്കേണ്ടന്നായിരുന്നു ഇന്നത്തെ സെക്രട്ടറിയേറ്റിലെ തീരുമാനം

Update: 2022-07-06 08:21 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ഭരണഘടന നിന്ദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജിയിൽ അന്തിമ തീരുമാനം നാളെയെടുക്കും. നാളെ ചേരുന്ന  സി.പി.എം സെക്രട്ടറിയേറ്റിലാകും തീരുമാനമെടുക്കുക. തിടുക്കപ്പെട്ട് രാജിവെക്കേണ്ടന്നായിരുന്നു ഇന്നത്തെ സെക്രട്ടറിയേറ്റിലെ തീരുമാനം.

അതേസമയം, രാജിവെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എകെജി സെൻററിൽ നടന്ന സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷമാണ് മന്ത്രിയുടെ പ്രതികരണം. 'എന്തിന് രാജി വെക്കണം? ഇന്നലെ എല്ലാം പറഞ്ഞതല്ലേ.. ബാക്കി പറയേണ്ടവർ പറയും'- മന്ത്രി പറഞ്ഞു.

Advertising
Advertising

എന്നാൽ മന്ത്രി രാജി വെുമോ എന്ന് പറയാറായിട്ടില്ലെന്നായിരുന്നു മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞത്. എല്ലാ ദിവസവും അവയിലബിൾ സെക്രട്ടേറിയറ്റ് ചേരുന്നതാണ്. രാജിക്കാര്യത്തിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ല. പ്രതിപക്ഷ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News