'പ്രവർത്തകർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നു'; ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ സുന്നിമഹല്‍ ഫെഡറേഷന്‍ സംസ്ഥാന കൗൺസിലിൽ പ്രമേയം

എസ്എംഎഫിനെ സമൂഹമധ്യത്തില്‍ അവഹേളിക്കുന്ന രീതിയില്‍ പ്രഭാഷണം നടത്തുകയം സമസ്ത പ്രവർത്തകർക്കിടിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഹമീദ് ഫൈസിയെ സുന്നി മഹല്‍ ഫെഡറേഷന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റണമെന്നായിരുന്നു പ്രമേയം

Update: 2025-07-17 07:55 GMT
Editor : rishad | By : Web Desk

കോഴിക്കോട്:  എസ് വൈ എസ് വർക്കിങ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ സുന്നിമഹല്‍ ഫെഡറേഷന്‍(എസ്എംഎഫ്) സംസ്ഥാന കൗൺസിലിൽ പ്രമേയം.

എസ്എംഎഫിനെ സമൂഹമധ്യത്തില്‍ അവഹേളിക്കുന്ന രീതിയില്‍ പ്രഭാഷണം നടത്തുകയം സമസ്ത പ്രവർത്തകർക്കിടിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഹമീദ് ഫൈസിയെ സുന്നി മഹല്‍ ഫെഡറേഷന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റണമെന്നായിരുന്നു പ്രമേയം. പ്രമേയം, എസ്എംഎഫ് സംസ്ഥാന കൗൺസില്‍ ഏകകണ്ഠേന പാസാക്കി.

സുന്നി മഹല്ല് ഫെഡറേഷന്‍ ലീഗ് അനുകൂലികള്‍ക്ക് മുന്‍കൈ നിലനിർത്തുന്ന രീതിയാണ് പുനസംഘടിപ്പിക്കപ്പെട്ടത്. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയിലെ പ്രധാനിയാണ് ഹമീദ് ഫൈസി അമ്പലക്കടവ്. സുന്നി മഹല്‍ ഫെഡറേഷന്റെ സംസ്ഥാന കൗൺസില്‍ അംഗവും മലപ്പുറം ജില്ലാ പ്രവർത്തക സമിതിയംഗവുമായിരുന്നു ഹമീദ് ഫൈസി അമ്പലക്കടവ്. 

Advertising
Advertising

അതേസമയം എസ്.എം.എഫിന്റെ പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം ചെമ്മാട് ദാറുൽ ഹുദ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന കൗൺസിൽ യോഗമാണ് പ്രഖ്യാപിച്ചിത്.  പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രസിഡന്റായും യു മുഹമ്മദ് ഷാഫി ഹാജി ജനറല്‍ സെക്രട്ടറിയായും അബ്ബാസലി ശിഹാബ് തങ്ങൾ ട്രഷററായുമുളള്ള പുതിയ സംസ്ഥാന കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News