'വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധം'; റിയാസ് മൗലവി വധക്കേസിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നല്‍കി

പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ കണ്ടെത്തിയെന്നും അപ്പീലിൽ പറയുന്നു

Update: 2024-04-04 13:11 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കാസർകോട് റിയാസ് മൗലവി വധക്കേസിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് സർക്കാരിന്‍റെ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിടാൻ ദുർബലമായ കാരണങ്ങൾ വിചാരണ കോടതി കണ്ടെത്തിയെന്നും അപ്പീലിൽ പറയുന്നു.  അപ്പീല്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതി പരിഗണിക്കും.

കേസിൽ അപ്പീൽ നൽകാൻ അനുമതി നൽകി കഴിഞ്ഞദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്. തുടർനടപടികൾക്കായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിരുന്നു.

Advertising
Advertising

റിയാസ് മൗലവി വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് സർക്കാർ അപ്പീലിന് അടിയന്തര നീക്കം തുടങ്ങിയത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News