അധിക്ഷേപ പരാമർശം; സത്യഭാമക്കെതിരെ ആർ.എൽ.വി രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകി

ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നു കാട്ടിയാണ് പരാതി നൽകിയത്

Update: 2024-03-27 06:49 GMT

ചാലക്കുടി: അധിക്ഷേപ പരാമർശം നടത്തിയ നർത്തകി സത്യഭാമക്കെതിരെ ആർ.എൽ.വി രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകി.ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നു കാട്ടി ചാലക്കുടി ഡിവൈഎസ്പിക്ക് ആണ് പരാതി നൽകിയത്. പത്തിലധികം പേജുള്ള പരാതിയാണ് സമർപ്പിച്ചത്.പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി.

രാമകൃഷ്ണന്‍ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ. കണാന്‍കൊള്ളില്ലെന്നും, പെറ്റ അമ്മ കണ്ടാല്‍ സഹിക്കില്ലെന്നുമായിരുന്നു സത്യഭാമ പറഞ്ഞത്. സത്യഭാമയുടെ പ്രതിഷേധത്തിനെതിരെ വൻവിമർശനമാണ് സമൂഹത്തിൽ നിന്നുയർന്നുവന്നത്.

പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ആര്‍എല്‍വി രാമകൃഷണന്‍ പ്രതികരിച്ചു. ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു, അതിന്റെ ഭാഗമായാണ് പൊലീസിൽ പരാതി നൽകിയത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News