'മുഖ്യമന്ത്രി സഭയിൽ പറഞ്ഞതെല്ലാം പച്ചക്കള്ളം, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം'; വി.ഡി സതീശന്‍

''എക്സാലോജികിന്റെ വാദം കേട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം തെറ്റാണെന്ന് ആർ.ഒ സി റിപ്പോർട്ടിലൂടെ തെളിഞ്ഞു''

Update: 2024-01-18 07:02 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. 'എക്സാലോജികിന്റെ വാദം കേട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം തെറ്റാണെന്ന് ആർ.ഒ സി റിപ്പോർട്ടിലൂടെ തെളിഞ്ഞു. ഒരു സേവനവും കൊടുക്കാതെ പണം കൈപറ്റിയെന്ന ഞങ്ങളുടെ ആരോപണം തെളിഞ്ഞു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കേണ്ട കേസാണിത്. എന്നാൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണമാണ്'. ഇത് ഒത്തു കളിയാണെന്നും സതീശൻ ആരോപിച്ചു.

Advertising
Advertising

'കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം.സിബിഐയും ഇ.ഡിയേയും ഞങ്ങൾക്ക് വിശ്വാസമില്ല. അതിനാലാണ് കോടതിയുടെ മേൽനോട്ടം ആവശ്യപ്പെടുന്നത്.നിയമ പ്രകാരം ഈ കേസ് അന്വേഷിക്കേണ്ടത് ഇ.ഡിയും സി.ബി.ഐയുമാണ്. ജ്യോതി ബസുവിന്റെ പേരിലുള്ള പരിപാടി വേണ്ടെന്ന് വെച്ചിട്ടാണ് പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ പോയത്'... സതീശന്‍ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News