ചോരച്ചാലുകൾ നീന്തിക്കയറിയ പ്രസ്ഥാനത്തിന്‍റെ സെക്രട്ടറിയല്ലേ നിങ്ങൾ? സംവാദങ്ങളിൽ നിന്ന് ഇങ്ങനെ ഒളിച്ചോടരുത് റഹീമിനോട് റോജി എം. ജോൺ

മാത്യു കുഴൽനാടൻ പോക്‌സോ കേസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണത്തിൽ മാത്യു കുഴല്‍നാടന്‍റെ പരസ്യ സംവാദത്തിനുള്ള വെല്ലുവിളി റഹീം നിരസിച്ചിരുന്നു.

Update: 2021-07-04 10:00 GMT
Editor : Nidhin | By : Web Desk

മൂവാറ്റുപുഴ എംഎൽഎയായ മാത്യു കുഴൽനാടൻ പോക്‌സോ കേസ് പ്രതികളെ സംരക്ഷിക്കുന്ന ആരോപണത്തിൽ മാത്യു കുഴൽനാടന് പിന്തുണയുമായി റോജി എം. ജോൺ എം.എൽ.എ. ആരോപണത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ മാത്യു കുഴൽനാടൻ എംഎൽഎ വെല്ലുവിളിച്ചിരുന്നു. പക്ഷേ അതിൽ നിന്ന് റഹീം പിന്മാറിയതോടെയാണ് റോജി എം. ജോൺ റഹീമിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.

മാത്യു കുഴൽനാടനെ പരസ്യ വിചാരണ ചെയ്യും എന്ന അങ്ങയുടെ പ്രഖ്യാപനം വലിയ ആവേശത്തോടെയാണല്ലൊ ഡിവൈഎഫ്‌ഐ അണികൾ വരവേറ്റത്. പരസ്യ സംവാദത്തിന് കുഴൽനാടനും തയാറായപ്പോൾ അതൊരു ആരോഗ്യപരമായ ജനാധിപത്യ രീതിയാകും എന്നാണ് ഞങ്ങൾ ഒക്കെ കരുതിയതെന്ന് റോജി പറഞ്ഞു.

Advertising
Advertising

പക്ഷേ മാത്യു കുഴൽനാടന്റെ വെല്ലുവിളി റഹീം നിരസിച്ചു. ഇത് ഒരു സംവാദത്തിന്റെ പ്രശ്നമല്ലെന്നും പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി കിട്ടുകയാണ് പ്രധാനമെന്നും റഹീം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ജനങ്ങൾക്ക് വസ്തുത അറിയാനുള്ള അവസരം റഹീം ഇല്ലാതാക്കരുതെന്ന് റോജി ആവശ്യപ്പെട്ടു.

സംവാദത്തിൽ നിന്നും ഒളിച്ചോടരുത്. ഒന്നുമല്ലെങ്കിലും 'ചോരച്ചാലുകൾ നീന്തിക്കയറി' എന്നൊക്കെ മുദ്രാവാക്യം വിളിക്കുന്ന ഒരു യുവജന പ്രസ്ഥാനത്തിന്റെ നട്ടെല്ലുള്ള സംസ്ഥാന സെക്രട്ടറി അല്ലെ താങ്കൾ ? റോജി പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ശ്രീ A A Rahim

പോക്സോ കേസിലെ പ്രതിയെ സംരക്ഷിക്കുന്നു എന്ന് താങ്കളും, താങ്കളുടെ പ്രസ്ഥാനവും ആരോപിക്കുന്ന മുവാറ്റുപുഴ MLA ഡോ. Mathew Kuzhalnadan നെ പരസ്യ വിചാരണ ചെയ്യും എന്ന അങ്ങയുടെ പ്രഖ്യാപനം വലിയ ആവേശത്തോടെയാണല്ലൊ DYFI അണികൾ വരവേറ്റത്. പരസ്യ സംവാദത്തിന് കുഴൽനാടനും തയ്യാറായപ്പോൾ അതൊരു ആരോഗ്യപരമായ ജനാധിപത്യ രീതിയാകും എന്നാണ് ഞങ്ങൾ ഒക്കെ കരുതിയത്. എന്തൊക്കെയോ ജനങ്ങൾക്ക് അറിയാനുണ്ട് എന്ന് താങ്കൾ ഇപ്പോഴും പറയുന്നു. അതൊക്കെ പൊതുസമൂഹത്തിന് അറിയാനുള്ള ഒരു അവസരം ദയവായി ഇല്ലാതാക്കരുത്. സംവാദത്തിൽ നിന്നും ഒളിച്ചോടരുത്. ഒന്നുമല്ലെങ്കിലും "ചോരച്ചാലുകൾ നീന്തിക്കയറി" എന്നൊക്കെ മുദ്രാവാക്യം വിളിക്കുന്ന ഒരു യുവജന പ്രസ്ഥാനത്തിന്റെ നട്ടെല്ലുള്ള സംസ്ഥാന സെക്രട്ടറി അല്ലെ താങ്കൾ!

Full View

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News