ഹാൽ സിനിമ വിവാദം; കക്ഷിചേരാൻ ആർഎസ്എസും

ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതും മത - സാമൂഹ്യ ഐക്യം തകര്‍ക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നും ആര്‍എസ്എസ് ആരോപിച്ചു.

Update: 2025-10-29 09:44 GMT

തിരുവനന്തപുരം: ഷെയിൻ നിഗം നായകനായെത്തുന്ന ഹാൽ സിനിമ സെൻസർ വിഷയത്തിൽ വിധിവരാനിരിക്കേ കേസിൽ കക്ഷി ചേരാൻ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി രാഷ്‌ട്രീയ സ്വയംസേവക് സംഘ് (RSS). ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതും മത - സാമൂഹ്യ ഐക്യം തകര്‍ക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നും ആര്‍എസ്എസ് ആരോപിച്ചു.

സിനിമയെ എതിര്‍ത്ത് കക്ഷി ചേരാന്‍ ആർഎസ്എസ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ആര്‍എസ്എസ് ചേരാനല്ലൂര്‍ ശാഖയിലെ മുഖ്യശിക്ഷക് എംപി അനില്‍ ആണ് ഹരജി നൽകിയത്. വിഷയം ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ആര്‍എസ്എസ് നടപടി.

നേരത്തെ കത്തോലിക്കാ കോൺഗ്രസും കേസിൽ കക്ഷിചേർന്നിരുന്നു. സിനിമ തലശ്ശേരി രൂപതയെ മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു കത്തോലിക്കാ കോൺഗ്രസിന്റെ ആരോപണം.

ചിത്രത്തിലെ ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യം നീക്കണം, ക്രൈസ്തവ മതവികാരങ്ങളുമായി ബന്ധപ്പെട്ട ചില രംഗങ്ങളിൽ മാറ്റം വരുത്തണം, രാഖി ധരിച്ചുവരുന്ന ഭാഗങ്ങൾ അവ്യക്തമാക്കണം, 'ധ്വജ പ്രണാമം', 'സംഘം കാവലുണ്ട്' എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന നിർദേശങ്ങളാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ചത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News