എസ്. രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി: സി.വി വർഗീസ് ഇടുക്കി ജില്ലാ സെക്രട്ടറി

രാജേന്ദ്രനെതിരായ നടപടിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുമെന്ന് ജില്ലാ സെക്രട്ടറി സി.വി വർഗീസ്

Update: 2022-01-05 07:49 GMT
Editor : ijas
Advertising

സി.വി.വർഗീസിനെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എസ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. നിലവിലുള്ള കമ്മിറ്റിയിലെ എട്ട് പേരെ ഒഴിവാക്കിയുള്ളതാണ് പുതിയ കമ്മിറ്റി. 39 അംഗ ജില്ലാക്കമ്മിറ്റിയിൽ പത്ത് പേർ പുതുമുഖങ്ങളാണ്. രാജേന്ദ്രനെതിരായ നടപടിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുമെന്ന് ജില്ലാ സെക്രട്ടറി സി.വി വർഗീസ് പറഞ്ഞു.

Full View

കെ.എസ്.വൈ.എഫിലൂടെയാണ് ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത സി വി വർഗീസ് പൊതുരംഗത്തേക്കെത്തുന്നത്. 20 വർഷമായി ജില്ലാ സെക്രട്ടറിയറ്റംഗമാണ്. നിലവിൽ കർഷക സംഘം ജില്ലാ പ്രസിഡന്‍റുമാണ്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്. 2006 ലും 2011 ലും ഇടുക്കിയിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News