ശബരിമലക്കേസ് പരിഗണിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് തന്ത്രി കുടുംബാംഗത്തിന്റെ കത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവർ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്ന് ദേവകി അന്തർജനം കത്തിൽ ചൂണ്ടിക്കാട്ടി.

Update: 2021-11-16 14:03 GMT

ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് തന്ത്രി കുടുംബാംഗത്തിന്റെ കത്ത്. മുൻ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനമാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവർ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്ന് ദേവകി അന്തർജനം കത്തിൽ ചൂണ്ടിക്കാട്ടി. കേസിലെ വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുമെന്നും കത്തിൽ പറയുന്നു.

87 വയസ്സായി. വിധി കേൾക്കുവാൻ വേണ്ടി താൻ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. ഇത് ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കർമമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News