തൃശൂരിൽ റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ വെച്ച പ്രതി പിടിയിൽ

തമിഴ്‌നാട് സ്വദേശി ഹരിയാണ് പിടിയിലായത്‌

Update: 2025-03-06 05:21 GMT
Editor : ലിസി. പി | By : Web Desk

തൃശൂര്‍: തൃശ്ശൂരിൽ റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂണിട്ട പ്രതി പിടിയിൽ.തമിഴ്നാട് സ്വദേശി ഹരിയാണ് ( 38)  പിടിയിലായത്.റെയിൽ റാഡ് മോഷ്ടിക്കാൻ ശ്രമത്തിനിടെയാണ് സംഭവം.പ്രതി ലഹരിക്ക് അടിമയാണെന്ന് റെയിൽവെ പൊലീസ് പറഞ്ഞു. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. കുറച്ച് ദിവസങ്ങളായി ഇയാള്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കറങ്ങിനടക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 100 അകലെ എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് ഇരുമ്പ് തൂണ്‍ കയറ്റി വെച്ചത്. ഇന്ന് 4.45 ന് ഇതുവഴി കടന്നുപോയ ചരക്കു ട്രെയിൻ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിക്കുകയും ചെയ്തു. ചരക്കുട്രെയിനിന്‍റെ ലോക്കോപൈലറ്റാണ് മരത്തടിയില്‍ ട്രെയിന്‍ കയറിയെന്ന രീതിയില്‍ വിവരം റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മരക്കഷ്ണമല്ല, ഇരുമ്പ് തൂണിലാണ് ട്രെയിന്‍ കയറിയിറങ്ങിയതെന്ന് കണ്ടെത്തിയത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News