ഭരണാധികാരികളുടെ കുഴിച്ചുനോക്കൽ ആരാധനാലയങ്ങളോട് വേണ്ട: സാദിഖലി തങ്ങൾ

മുസ്‌ലിം ലീഗ് നിലപാട് പ്രശ്‌നാധിഷ്ഠിതമാണ്. തെരഞ്ഞെടുപ്പ് സീസൺ നോക്കിയല്ല ലീഗ് നിലപാട് സ്വീകരിക്കുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Update: 2024-02-13 16:17 GMT

മലപ്പുറം: ആരാധനാലയങ്ങൾ കുഴിച്ചുനോക്കുന്ന പരിപാടി ഭരണാധികാരികൾ അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ. അവ 1947ൽ എത് അവസ്ഥയിലാണോ അതേ സ്ഥിതിയിൽ തന്നെ തുടരുകയാണ് വേണ്ടത്. അല്ലെങ്കിൽ കുഴിച്ചുനോക്കാൻ വരുന്നവരെ ആരാധനാലയത്തിന്റെ അവകാശികൾ ആട്ടിയോടിക്കുന്ന കാലം വരുമെന്നും തങ്ങൾ പറഞ്ഞു. ആരാധനാലയ സംരക്ഷണ നിയമം പാലിക്കണമെന്ന് ആവശ്യമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഡേ നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം പ്രശ്‌നാധിഷ്ഠിതമാണ്. എന്നാൽ ചില രാഷ്ട്രീയക്കാർ സീസൺ ബേസ്ഡ് ആണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് അവരുടെ ഓരോ പ്രവർത്തനങ്ങളും. ഉത്സവക്കച്ചവടക്കാർ എന്നേ അവരെ വിളിക്കാനാവൂ. മുസ്‌ലിം ലീഗിനെ സംബന്ധിച്ചടുത്തോളം തെരഞ്ഞെടുപ്പ് ഒരു പ്രശ്‌നമല്ല, വിഷയാധിഷ്ഠിതമായാണ് ലീഗ് നിലപാട് സ്വീകരിക്കുന്നത്. 1992ൽ ലീഗ് അത് തെളിയിച്ചതാണെന്നും തങ്ങൾ പറഞ്ഞു.

വിശ്വാസികളോടൊപ്പമാണ് ലീഗ്. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കപ്പെടണം. അത് ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നതാണ്. ഇന്ത്യൻ ഭരണഘടന നിലനിർത്താൻ വേണ്ടിയാണ് നമ്മൾ പോരാടുന്നത്. വൈകാരികതയല്ല ലീഗിന്റെ നയം. വിവേകപൂർണമായാണ് ലീഗ് എക്കാലവും തീരുമാനമെടുത്തത്. ഇനിയും അത് തുടരുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News