സമസ്ത മുശാവറാംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയാണ്.

Update: 2025-06-23 01:44 GMT

കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറാംഗവും കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയുമായ മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആലക്കോട് ആയുർവേദ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.

പുറത്തീൽ പുതിയകത്ത് ശൈഖ് കുടുംബത്തിൽ 1949 ജൂൺ 19ന് മാണിയൂർ അബ്ദുല്ല മൗലവിയുടെയും പുറത്തീൽ പുതിയകത്ത് ഹലീമയുടെയും മകനായാണ് ജനനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News