‘പാണക്കാട് ഖാദി ഫൗണ്ടേഷൻ സമസ്തക്ക് എതിരല്ല’; എല്ലാ പ്രശ്നങ്ങളും സമസ്ത തന്നെ പരിഹരിക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

ഉമർ ഫൈസി മുക്കം ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് പ്രതികരണം

Update: 2024-11-09 07:20 GMT

കോഴിക്കോട്: പാണക്കാട് ഖാദി ഫൗണ്ടേഷൻ സമസ്തക്ക് എതിരല്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഭിന്ന സ്വരങ്ങൾ സ്വഭാവികമാണ്. എല്ലാ പ്രശ്നങ്ങളും സമസ്ത തന്നെ പരിഹരിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കോഴിക്കോട് നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സമസ്തയുമായുള്ള ബന്ധം സുദൃഢമാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളും വ്യക്തമാക്കി. സമസ്തയുടേത് മഹത്തായ നേതൃത്വമാണ്. സമുദായ ഐക്യം സുദൃഢമാണെന്നും ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് പ്രതികരണം.

Advertising
Advertising

ശനിയാഴ്ച ഉമർ ഫൈസി മുക്കത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ സമസ്ത ഓഫീസിന് മുന്നിൽ ബോർഡ് സ്ഥാപിച്ചിരുന്നു. സമസ്ത പ്രവര്‍ത്തകര്‍ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്. സമസ്ത മത വിദ്യാഭ്യാസ ബോർഡ് യോഗം നടക്കുന്നതിനിടെയാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

എടവണ്ണപ്പാറയിൽ സമസ്ത മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലീദ് കോൺഫറൻസിൽ ഉമര്‍ ഫൈസി പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. സാദിഖലി തങ്ങള്‍ക്ക് ഖാദിയാകാന്‍ യോഗ്യതയില്ലെന്നും ഇസ്‍ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് ഖാദിയായതെന്നുമായിരുന്നു ഉമര്‍ ഫൈസിയുടെ വിമര്‍ശനം.

എന്നാൽ, ഉമർ ഫൈസിയുടെ വിവാദ പ്രസ്താവനയുമായി ബന്ധമില്ലെന്നും ഇത്തരം പ്രതികരണങ്ങൾ സംഘടനാ ഭാരവാഹികൾ നടത്തരുതെന്നും ചൂണ്ടിക്കാട്ടി സമസ്ത രംഗത്തെത്തുകയുണ്ടായി. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News